CricketLatest NewsNewsSports

രോഹിത് ശര്‍മ്മ-ദ്രാവിഡ് കൂട്ടുക്കെട്ട് ഇന്ത്യയ്ക്ക് ലോക കപ്പ് കിരീടം നേടി തരും: സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: രോഹിത് ശര്‍മ്മ-രാഹുല്‍ ദ്രാവിഡ് കൂട്ടുക്കെട്ട് ഇന്ത്യയ്ക്ക് ലോക കപ്പ് കിരീടം നേടി തരുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇരുവരും ഇതിനായി തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഒരുപാട് പിന്തുണ ടീമിന് ലഭിക്കുന്നുണ്ടെങ്കിലും ശരിയായ സമയത്ത് അത് അവര്‍ക്ക് ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും സച്ചിന്‍ വിലയിരുത്തി.

‘ഈ വര്‍ഷം ഏപ്രിലില്‍ നമ്മുടെ ഏകദിന ലോക കപ്പ് വിജയത്തിനു 11 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇതു വലിയ കാത്തിരിപ്പ് തന്നെയാണ്. ബിസിസഐയുടെ ക്യാബിനറ്റില്‍ വീണ്ടും ഈ ട്രോഫി ഇരിക്കുന്നതു കാണാന്‍ ഞാനുള്‍പ്പെടെ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ഈയൊരു ട്രോഫിക്കു വേണ്ടിയാണ് ഓരോ ക്രിക്കറ്ററും കളിക്കുന്നത്’.

‘അതിനേക്കാള്‍ വലുതായി ഒരു ക്രിക്കറ്റര്‍ക്കു ഗെയിമില്‍ നിന്നും നേടാനുമില്ല. ഏകദിനമോ, ടി20യോ ആവട്ടെ ലോകകപ്പ് വിജയം വളരെ സ്പെഷ്യല്‍ തന്നെയാണ്. രോഹിത്തും രാഹുലും മികച്ച ജോടികളാണ്. നമുക്ക് ലോകകപ്പ് നേടിത്തരാന്‍ ഇരുവരും കഴിവിന്റെ പരമാവധി തന്നെ ശ്രമിക്കുമെന്നു എനിക്കറിയാം. നിങ്ങള്‍ക്കു ഒരുപാട് പേരുടെ പിന്തുണയുണ്ട്. ശരിയായ സമയത്ത് ഈ പിന്തുണ ലഭിക്കുകയെന്നതാണ് പ്രധാനം.’

Read Also:- ചെറുപ്പം നില നിര്‍ത്താന്‍ മികച്ചതാണ് ‘തേന്‍ നെല്ലിക്ക’

‘തീര്‍ച്ചയായിട്ടും എല്ലാവരും ഒരുപാട് ക്രിക്കറ്റ് കളിച്ചവരാണ്. മുന്നോട്ടുള്ള യാത്രയില്‍ ഉയര്‍ച്ചകള്‍ക്കൊപ്പും താഴ്ചകളുമുണ്ടാവുമെന്നു ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ള രാഹുലിന് മനസ്സിലാവും. പ്രതീക്ഷ നഷ്ടപ്പെടാതിരിക്കുകയെന്നതാണ് വേണ്ടത്. ശ്രമിച്ചു കൊണ്ടേയിരിക്കൂ, നമ്മള്‍ മുന്നോട്ടു തന്നെ പോവും’ സച്ചിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button