CricketLatest NewsNewsSports

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ ഇന്ന് കലാശപ്പോരാട്ടം

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ ഇന്ന് ഏഷ്യ ലയൺസും വേൾഡ് ജയന്‍റ്സും കലാശപ്പോരാട്ടത്തിനിറങ്ങും. ഒമാനിൽ ഇന്ത്യന്‍സമയം രാത്രി 8നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ നേര്‍ക്കുനേര്‍ പോരാട്ടത്തിൽ ഇരു ടീമുകളും ഒരു കളി വീതം ജയിച്ചിരുന്നു. നേരത്തെ ഇന്ത്യ മഹാരാജാസ് ഫൈനല്‍ കാണാതെ പുറത്തായിരുന്നു.

അവസാന ഗ്രൂപ്പ് മത്സരത്തിൽ വേള്‍ഡ് ജയന്‍റ്സ് അഞ്ച് റൺസിന് ഇന്ത്യന്‍ ടീമിനെ തോൽപ്പിച്ചു. വിജയലക്ഷ്യമായ 229 റൺസ് പിന്തുടര്‍ന്ന മഹാരാജാസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുക്കാനേയായുള്ളൂ. സ്‌കോര്‍: വേള്‍ഡ് ജയന്‍റ്സ്- 228/5(20), ഇന്ത്യ മഹാരാജാസ്- 223/7(20).

Read Also:- കോഹ്ലി നിങ്ങൾ എന്റെ മികച്ച ബാറ്റ്‌സ്മാനല്ല: ഹർഭജൻ

ബ്രെറ്റ് ലീ എറിഞ്ഞ അവസാനത്തെ ഓവറില്‍ മഹാരാജാസിന് എട്ട് റൺസാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാൽ 21 പന്തില്‍ 56 റൺസെടുത്ത ഇര്‍ഫാന്‍ പത്താന്‍ ആദ്യ പന്തില്‍ പുറത്തായത് വഴിത്തിരിവായി. രണ്ട് റൺസ് മാത്രമാണ് ലീ അവസാന ഓവറില്‍ വഴങ്ങിയത്. 51 പന്തിൽ 95 റൺസെടുത്ത നമാന്‍ ഓജയും 22 പന്തിൽ 45 റൺസെടുത്ത നായകന്‍ യൂസഫ് പത്താനും ഇന്ത്യന്‍ നിരയിൽ തിളങ്ങി.

shortlink

Post Your Comments


Back to top button