COVID 19KeralaLatest NewsNews

സംസ്ഥാനത്തെ കൊവിഡ് കേസുകൾ മൂന്നാഴ്ചയ്ക്കുള്ളിൽ നല്ല തോതിൽ കുറയും, ഞായറാഴ്ച നിയന്ത്രണം തുടരും: ആരോഗ്യമന്ത്രി

നിലവിലെ തീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആവശ്യ സർവീസുകൾ മാത്രമാണ് അനുവദിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കൊവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തി. മൂന്നാഴ്ചയ്ക്കുള്ളിൽ കേസുകൾ നല്ല തോതിൽ കുറയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഞായറാഴ്ചകളിലെ നിയന്ത്രണം തുടരും.

Also read: ഒരു ഓളത്തിന് പറയുന്നതൊന്നുമല്ല, നിങ്ങൾക്ക്‌ എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല: പി വി അൻവർ

നിലവിലെ തീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആവശ്യ സർവീസുകൾ മാത്രമാണ് അനുവദിക്കുന്നത്. കർശനമായി ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കും. അർദ്ധരാത്രി വരെയുള്ള പൊലീസ് പരിശോധനയും തുടരും. ആവശ്യ യാത്രകൾക്ക് മാത്രമാണ് അനുമതി നൽകുക. യാത്ര ചെയ്യുന്നവർ ആവശ്യ രേഖകൾ കൈയിൽ സൂക്ഷിക്കണം. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കൾ എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ തുറന്ന് പ്രവർത്തിക്കാം.

ബേക്കറികളും ഹോട്ടലുകളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാൻ അനുവാദം ഉണ്ടാകില്ല. പാഴ്‌സലും ഹോം ഡെലിവറിയും അനുവദിക്കും. ദീർഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിൽ നിയന്ത്രണങ്ങൾ ഉണ്ടാകില്ല. മുൻകൂട്ടി ബുക്ക് ചെയ്ത് ഹോട്ടലുകളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പോകുന്നവരെ തടയില്ല. മാളുകളും തിയേറ്ററുകളും ഞായറാഴ്ചകളിൽ പ്രവർത്തിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button