Latest NewsNewsIndia

‘ഇവിടെ വല്യേട്ടന്‍ രാഷ്ട്രീയം കളിക്കാനാവില്ല, ഇത്​ തമിഴ്​നാടാണ്​ നാഗാലാൻഡല്ല’: ഗവർണർക്കെതിരെ ഡി.എം.കെ മുഖപത്രം

മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് 7.5 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാരിനെ ഗവര്‍ണര്‍ അഭിനന്ദിക്കുകയും ചെയ്​തു.

ചെന്നൈ: കേന്ദ്രസർക്കാറിന്‍റെ നയങ്ങൾ അടിച്ചേൽപിക്കാനുള്ള തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച്​ ഭരണകക്ഷിയായ ഡി.എം.കെയുടെ മുഖപത്രം മുരശൊലി. “ഇത് നാഗാലാൻഡല്ല, തമിഴ്‌നാടാണ്. ഇവിടെ വല്യേട്ടന്‍ മനോഭാവത്തോടെ രാഷ്ട്രീയം കളിക്കാനാവില്ല” എന്നാണ് മുരശൊലിയിലൂടെ മുന്നറിയിപ്പ്.

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷക്കെതിരെ (നീറ്റ്) സംസ്ഥാനം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുന്ന സാഹചര്യത്തിൽ നീറ്റിനെ അനുകൂലിച്ച്​ ഗവർണർ രംഗത്തുവന്നതാണ്​ ഡി.എം.കെയെ പ്രകോപിപ്പിച്ചത്​. റിപബ്ലിക് ദിനത്തിലാണ്​ നീറ്റിനെ കുറിച്ച് ഗവര്‍ണര്‍ പരാമര്‍ശം നടത്തിയത്​. നീറ്റ് പരീക്ഷയ്ക്കെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഗവര്‍ണറുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

Read Also: 12 മണിക്കൂറിനിടെ കശ്മീരിൽ നടന്നത് രണ്ട് ഏറ്റുമുട്ടലുകൾ: അഞ്ച് പാക് ഭീകരരെ വകുവരുത്തി സൈന്യം

എന്നാല്‍, നീ​റ്റ് നിലവിൽ വ​ന്ന​ ശേഷം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ സ​ർക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ എണ്ണം വര്‍ധിച്ചെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് 7.5 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാരിനെ ഗവര്‍ണര്‍ അഭിനന്ദിക്കുകയും ചെയ്​തു. എന്നാല്‍, എ.ഐ.എ.ഡി.എം.കെ ഭരണ കാലത്താണ് സര്‍ക്കാര്‍ ​സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button