യുഎസിൽ ഒമിക്രോൺ കുതിച്ചുയരുന്നു: കണക്കുകൾ ഞെട്ടിക്കുന്നത്

ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോൺ വ്യാപനം വളരെ വേഗത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡെൽറ്റയേക്കാൾ ഉയർന്ന മരണനിരക്കും ഒമിക്രോൺ കേസുകളിൽ കണ്ടുവരുന്നു.

യുഎസ്: കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ച് രൂപപ്പെട്ട ഒമിക്രോൺ വകഭേദം യുഎസിൽ അതിവേഗം പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. ഒമിക്രോൺ നിസ്സാരമല്ലെന്ന ലോകാരോഗ്യ സംഘടന മേധാവിയുടെ വാക്കുകൾ ശരിവെക്കുന്നതാണ് അമേരിക്കയിലെ ഇപ്പോഴത്തെ കൊവിഡ് കണക്കുകൾ. രോഗബാധിതരാകുന്ന അമേരിക്കക്കാരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്.

Also read: സംസ്ഥാനത്തെ കൊവിഡ് കേസുകൾ മൂന്നാഴ്ചയ്ക്കുള്ളിൽ നല്ല തോതിൽ കുറയും, ഞായറാഴ്ച നിയന്ത്രണം തുടരും: ആരോഗ്യമന്ത്രി

ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോൺ വ്യാപനം വളരെ വേഗത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡെൽറ്റയേക്കാൾ ഉയർന്ന മരണനിരക്കും ഒമിക്രോൺ കേസുകളിൽ കണ്ടുവരുന്നു. വ്യാഴാഴ്ച മാത്രം 2267 കൊവിഡ് മരണങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച മരണനിരക്ക് 3000 ആയി.

യുഎസിൽ ഡെൽറ്റ വകഭേദം ഏറ്റവും രൂക്ഷമായ കഴിഞ്ഞ സെപ്റ്റംബറിൽ പോലും ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. വെള്ളിയാഴ്ച 5,38,028 പേരാണ് രോഗബാധിതരായത്. ജനുവരി ആദ്യ വാരത്തിൽ ഒറ്റദിവസം കൊണ്ട് 10 ലക്ഷം കേസുകളാണ് യുഎസിൽ റിപ്പോർട്ട് ചെയ്തത്.

അതേസമയം, ഒമിക്രോൺ ബാധിച്ചവർക്ക് പിന്നീട് ഡെൽറ്റ അടക്കമുള്ള മറ്റ് വകഭേദങ്ങൾ പിടിപെടാൻ സാധ്യത കുറവാണെന്ന് പുതിയ പഠനങ്ങൾ പറയുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പഠനത്തിലാണ് ഈ വിവരം വ്യക്തമായത്. പഠനത്തിന്റെ ഭാഗമായവരിൽ ഭൂരിപക്ഷവും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്.

Share
Leave a Comment