Latest NewsNewsBusiness

ഭാരതി എയര്‍ടെലില്‍ 100 കോടി ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍

മുംബൈ: ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടിന്റെ ഭാഗമായി ഭാരതി എയര്‍ടെലില്‍ 100 കോടി ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍. 70 കോടി ഡോളറിന്റെ നിക്ഷേപത്തിന് പകരമായി 1.28 ശതമാനം ഓഹരി പങ്കാളിത്തം എയര്‍ടെല്‍ ഗൂഗിളിന് നല്‍കും. ബാക്കിയുള്ള 30 കോടി ഡോളര്‍ മറ്റ് കരാറുകളുമായി ബന്ധപ്പെട്ടാണ്.

ഇന്ത്യക്കാര്‍ക്കിടയില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണിന് പ്രചാരം വര്‍ധിപ്പിക്കാനുള്ള പരിപാടികളും ഈ കരാറുകളുടെ ഭാഗമാണ്. കുറഞ്ഞ നിരക്കിലുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ഇരു കമ്പനികളും ചേര്‍ന്ന് വിവിധ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനികളുടെ പിന്തുണയോടെ ഇന്ത്യക്കാരിലെത്തിക്കും. ഇരുകമ്പനികളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരിക്കുന്ന ദീര്‍ഘകാലത്തേക്കുള്ള ഇടപാടായിരിക്കുമിത്.

Read Also:- ഉറക്കം വരാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍…

5ജിയുടെ വിവിധങ്ങളായ ഉപയോഗ സാധ്യതകള്‍ ഇരു കമ്പനികളും ചേര്‍ന്ന് അന്വേഷിക്കും. ഒപ്പം വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ക്ലൗഡ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു. അതേസമയം, റിലയന്‍സ് ജിയോയിലും ഗൂഗിള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button