Latest NewsIndiaCrime

ലൈംഗിക കുറ്റകൃത്യങ്ങളും കൊലപാതകവും: രാജ്യത്ത് വധശിക്ഷ കാത്ത് കഴിയുന്നത് 488 പേർ

കഴിഞ്ഞ 17 വർഷത്തിനിടയിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ഏറ്റവും ഉയർന്ന നിരക്കാണ് ഇതെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.

ദില്ലി: ഇന്ത്യയിൽ വിവിധ ജയിലുകളിലായി വധശിക്ഷ കാത്ത് കഴിയുന്നവരുടെ എണ്ണം പ്രതിവർഷം ഉയരുകയാണെന്ന് റിപ്പോർട്ട്. ഇതുവരെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്ന തടവുകാരുടെ എണ്ണം 488 ആണെന്ന് ഡെത്ത് പെനാൽട്ടി ഇൻ ഇന്ത്യയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ 17 വർഷത്തിനിടയിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ഏറ്റവും ഉയർന്ന നിരക്കാണ് ഇതെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.

Also read: കെടി ജലീലിനെ ഇറക്കി സിപിഎം വ്യാജാരോപണങ്ങള്‍ ഉണ്ടാക്കുന്നു: ലോകായുക്ത വിഷയത്തിൽ ഉമ്മന്‍ ചാണ്ടി

2016 മുതലുള്ള കണക്കുകൾ പ്രകാരം, 2021 അവസാനം വരെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലാണ്. 2021 ൽ മാത്രം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കണക്കുകളിൽ 21 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. മുൻപ് രാജ്യത്തെ കോടതികൾ ഏറ്റവും കൂടുതൽ പേരെ വധശിക്ഷയ്ക്ക് വിധിച്ചത് 2004 ൽ ആയിരുന്നു. 2004 ൽ വിവിധ കോടതികളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് 563 പേർക്ക് ആയിരുന്നുവെന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട പ്രിസൺ സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

രാജ്യത്തെ കൊവിഡ് വ്യാപനവും കോടതികൾക്ക് നിയന്ത്രണങ്ങൾ ബാധകമായതും ആണ് വധശിക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ വൈകാൻ കാരണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2021 ൽ രാജ്യത്തെ വിചാരണ കോടതികൾ 144 വധശിക്ഷകൾ വിധിച്ചപ്പോൾ 39 അപ്പീലുകളിൽ മാത്രമാണ് ഹൈക്കോടതികൾ തീരുമാനം എടുത്തത്. 2020 ൽ 31 അപ്പീലുകൾ തീർപ്പാക്കിയ ഹൈക്കോടതികൾ 2021 ൽ എട്ട് അപ്പീലുകൾ മാത്രമാണ് അധികമായി പരിഗണിച്ച് തീർപ്പാക്കിയത്. രാജ്യത്തെ വിചാരണ കോടതികൾ ലൈംഗിക കുറ്റകൃത്യങ്ങൾക്കും കൊലപാതക കേസുകൾക്കും വധശിക്ഷ വിധിക്കുന്ന പ്രവണത വർദ്ധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button