Latest NewsNewsIndia

കേന്ദ്ര ബജറ്റ് 2022 : പ്രധാന പ്രഖ്യാപനങ്ങൾ

രാജ്യത്ത് വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് ഇനി നികുതി അടയ്ക്കണം. 30 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തുക. വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തി കൈമാറ്റത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ 30 ശതമാനമാണ് നികുതി. നിരവധി പ്രഖ്യാപനങ്ങൾ ആണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചത്. ബജറ്റ് അവതരണത്തിൽ ഇന്ന് ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികൾ ഏതെല്ലാമെന്ന് നോക്കാം.

* പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താൻ ഒരു രാജ്യം ഒരു ഉത്പന്നം നയം പ്രോത്സാഹിപ്പിക്കും

* ആത്മനിർഭർ ഭാരത് പദ്ധതിയിൽ 60 കോടി തൊഴിലവസരം സൃഷ്ടിക്കും

* 2000 കിലോമീറ്റർ നീളത്തിൽ പുതിയ റെയിൽവേ പാത കൂടി നിർമ്മിക്കും

* 25000 കിലോമീറ്റർ നീളത്തിൽ ലോകോത്തര നിലവാരത്തിൽ ദേശീയപാത

* മൂന്ന് വർഷത്തിൽ 400 വന്ദേഭാരത് ട്രെയിനുകൾ

* 5 ജി സ്പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തു

* 2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കും

* 68% പ്രതിരോധ വ്യാപാരവും ഇന്ത്യയിൽ തന്നെയാക്കും

* ആയുധ ഇറക്കുമതി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും

* സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരും

* ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം കൊണ്ടുവരും

* ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ പദ്ധതി

* 2022-23 വര്‍ഷത്തില്‍ ഡിജിറ്റല്‍ റുപ്പീ പുറത്തിറക്കും.

* 5 ജി സ്‌പെക്ട്രം ലേലം ഈ വര്‍ഷം തന്നെ.

* ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി

* വിർച്വൽ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി

* സഹകരണ സർചാർജ് 7 ശതമാനമായി കുറയ്ക്കും

* കോർപ്പറേറ്റ് സർചാർജ് 7 ശതമാനമായി കുറയ്ക്കും

* കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ടുകളുടെ കസ്റ്റംസ് തീരുവ കുറച്ചു

* പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ 80 ലക്ഷം വീടുകൾ നിർമ്മിക്കും

* സർക്കാർ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 14 ശതമാനമാക്കി ഉയർത്തും

* സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപ അനുവദിച്ചു

* പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിക്കായി സംസ്ഥാനങ്ങൾക്ക് പണം ഉപയോഗിക്കാം

* അങ്കണവാടികളിൽ ഡിജിറ്റൽ സൗകര്യമൊരുക്കും

* ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കും

* രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കും

* ചോളം കൃഷിക്കും പ്രോത്സാഹനം നൽകും

* 2.37 ലക്ഷം കോടി രൂപയുടെ വിളകൾ സമാഹരിക്കും

* അഞ്ച് നദീ സംയോജന പദ്ധതികൾക്കായി 46,605 കോടി വകയിരുത്തി

* കാർഷികമേഖലയിൽ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും

* ഇ-പാസ്പോർട്ട് പദ്ധതി നടപ്പാക്കും

* പ്രത്യേക സാമ്പത്തിക മേഖലക്ക് പുതിയ നിയമം കൊണ്ടു വരും

* പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളും പ്രോത്സാഹിപ്പിക്കും

* ആനിമേഷൻ വിഷ്വൽ ഇഫക്ട് ഗെയിമിംഗ് കോമിക് ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button