Latest NewsNewsIndia

പെഗാസസ് പ്രശ്നം ചർച്ച ചെയ്യാൻ രാജ്യസഭയിൽ നോട്ടീസ് നൽകി ബിനോയ് വിശ്വം എംപി: സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യം

2017 ൽ 200 കോടി രൂപയുടെ പ്രതിരോധ കരാറിൽ ഉൾപ്പെടുത്തി ഇന്ത്യ ഇസ്രായേലി ചാരസോഫ്റ്റ്വെയറായ പെഗാസസ് വാങ്ങിയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.

ദില്ലി: പെഗാസസ് പ്രശ്നം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എംപി ബിനോയ് വിശ്വം രാജ്യസഭയിൽ നോട്ടീസ് നൽകി. ചട്ടം 267 പ്രകാരമാണ് എംപി നോട്ടീസ് നൽകിയത്. പെഗാസസ് വിഷയത്തിൽ പുറത്തുവന്ന അങ്ങേയറ്റം ഗൗരവകരമായ ആരോപണങ്ങളിൽ കേന്ദ്ര സർക്കാർ സുതാര്യത പുലർത്തുകയോ, മറുപടി നൽകുകയോ ചെയ്തിട്ടില്ലെന്ന് എംപി നോട്ടീസിൽ പറയുന്നു.

Also read: പാതിരാത്രി ഒരുമണിക്ക് ചായകുടിക്കാനൊരു പൂതി: യുവാക്കളെ കട്ടന്‍ചായ കുടിപ്പിച്ച് പൊലീസ്

2017 ൽ 200 കോടി രൂപയുടെ പ്രതിരോധ കരാറിൽ ഉൾപ്പെടുത്തി ഇന്ത്യ ഇസ്രായേലി ചാരസോഫ്റ്റ്വെയറായ പെഗാസസ് വാങ്ങിയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കവെയാണ് ന്യൂയോർക്ക് ടൈംസ് വിവാദപരമായ വെളിപ്പെടുത്തൽ നടത്തിയത്. എൻഎസ്ഒ ഗ്രൂപ്പുമായി യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിൽ നടത്തിയ സന്ദർശനത്തിനിടെ പെഗാസസ് വാങ്ങാൻ ധാരണയായെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.

മിസൈൽ ഉൾപ്പെടുന്ന 200 കോടിയുടെ പ്രതിരോധ കരാറിൽ ഉൾപ്പെടുത്തിയാണ് രാജ്യം ചാരസോഫ്റ്റ്വെയറായ പെഗാസസ് വാങ്ങിയത് എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ആരോപിക്കുന്നത്. പോളണ്ട്, ഹംഗറി, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇസ്രായേൽ കരാർ പ്രകാരം സോഫ്റ്റ്വെയർ കൈമാറിയതായും പത്രം റിപ്പോർട്ട് ചെയ്തു. പെഗാസസ് ഉപയോഗിച്ച് കേന്ദ്രം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവർത്തകരെയും അടക്കം നിരീക്ഷിച്ചു എന്ന ആരോപണത്തിന് പിന്നാലെ പാർലമെന്റിൽ അടക്കം പ്രതിഷേധം ഉയർന്നിരുന്നു.

shortlink

Post Your Comments


Back to top button