Latest NewsCricketNewsSports

സച്ചിനെതിരേ പന്തെറിയുന്നതിനെ ഞാന്‍ വെറുക്കുന്നു: ബ്രെറ്റ് ലീ

സിഡ്നി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെതിരെ പന്തെറിയാന്‍ വെറുപ്പായിരുവെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ സൂപ്പർതാരം ബ്രെറ്റ് ലീ. സച്ചിന്റെ മികച്ച ബാറ്റിംഗ് ടെക്നിക്കുകളാണ് തന്നെ മടുപ്പിച്ചിരുന്നതെന്നാണ് ലീ വെളിപ്പെടുത്തുന്നത്. കൂടാതെ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനെയും താരം വാനോളം പ്രശംസിച്ചു.

‘സച്ചിനെതിരേ പന്തെറിയുന്നതിനെ ഞാന്‍ വെറുക്കുന്നു. കാരണം അത്രത്തോളം മികച്ച ബാറ്റ്സ്മാനാണ് അദ്ദേഹം. മികച്ച സാങ്കേതിക മികവാണ് അദ്ദേഹത്തിനുള്ളത്. ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ സ്പിന്‍ ബോളര്‍മാരെ നേരിടാന്‍ വളരെ പ്രയാസപ്പെട്ടിരുന്നു. മുരളീധരനെപ്പോലെയുള്ള മികച്ച സ്പിന്നര്‍മാര്‍ പന്തെറിയാന്‍ എത്തുമ്പോള്‍ നേരിടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.’

Read Also:- ഉച്ചത്തിലുള്ള ഹോണടികൾ കേൾവിക്ക് തകരാറുണ്ടാക്കുമെന്ന് പഠനം

‘നേരിടാന്‍ വളരെ പ്രയാസമുള്ള ബോളറാണ് മുരളീധരന്‍. എന്നാല്‍ പേസ് ബോളര്‍മാരെ നേരിടാന്‍ എനിക്കിഷ്ടമായിരുന്നു. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ജാക്സ് കാലിസാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് കാലിസ്’ ബ്രെറ്റ് ലീ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button