Latest NewsNewsInternational

കോവിഡ് ഗുരുതര രോഗമല്ല: നിയന്ത്രണങ്ങൾ പിൻവലിച്ച് ഡെന്മാർക്ക്

കോപ്പന്‍ഹേഗന്‍ : കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കി ഡെന്മാര്‍ക്ക്. കോവിഡ് പഴയത് പോലെ അപകടകാരിയല്ല എന്ന വിശദീകരണമാണ് തീരുമാനത്തിന് സർക്കാർ നൽകുന്നത്. ഉയർന്ന വാക്സിനേഷൻ നിരക്ക് ഡെന്മാർക്കിലുണ്ടെന്നും പ്രധാനമന്ത്രി മേറ്റ് ഫ്രെഡെറിക്സൺ പറഞ്ഞു.

ഡെന്‍മാര്‍ക്കിലെ പ്രതിദിന കോവിഡ് കേസുകള്‍ 29000ത്തില്‍ നില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. മാസ്‌ക് അടക്കം എല്ലാ കോവിഡ് നിയന്ത്രണങ്ങളും പൂര്‍ണമായി നീക്കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമാണ് ഡെന്മാര്‍ക്ക്. നിശാ ക്ലബ്ബുകള്‍ക്ക് ഇനി ഉപാധികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കാം. സമ്പര്‍ക്കം റിപ്പോര്‍ട്ട് ചെയ്യാനുള്ള മൊബൈല്‍ ആപ്പും പിന്‍വലിച്ചു. സാമൂഹിക അകലം ഇനി വേണ്ടെന്ന് ഡെന്മാര്‍ക്ക് ആരോഗ്യവകുപ്പ് അറിയിച്ചു.

Read Also  :  അസറുദ്ദീൻ റഷീദ് ഹിന്ദു യുവതിയെ വിവാഹം കഴിച്ചത് രഹസ്യമായി, അടൂരിലെ മുസ്ലീം യുവതിയെ വിവാഹം കഴിച്ചു സ്വർണ്ണവുമായി മുങ്ങി

അതേസമയം, കോവിഡ്​ നിയന്ത്രണങ്ങൾ ഇനിയും കൊണ്ടു വരുമോയെന്ന്​ ഇപ്പോൾ പറയാനാവില്ലെന്ന്​ പ്രധാനമന്ത്രി മേറ്റ് ഫ്രെഡെറിക്സൺ പറഞ്ഞു. നിയന്ത്രണങ്ങളോട്​ അവസാനമായി ഗുഡ്​ബൈ പറയുകയാണെന്ന്​ വിചാരിക്കരുത്​. പുതിയ കോവിഡ്​ വകഭേദം വന്നാൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാമെന്നും ഡെൻമാർക്ക്​ പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button