KeralaLatest NewsNews

കൈരളി, മീഡിയ വണ്‍, മാതൃഭൂമി തുടങ്ങിയ ചാനലുകളുടെ സംപ്രേഷണം തടസ്സപ്പെട്ടു: കാരണം…

ഏഷ്യാനെറ്റിന്റെയും സംപ്രേഷണം ഇത്തരത്തില്‍ തടസ്സപ്പെട്ടെങ്കിലും അല്‍പ സമയത്തിനകം പൂര്‍വസ്ഥിതിയിലാവുകയായിരുന്നു.

തിരുവനന്തപുരം: കൈരളി, മീഡിയ വണ്‍, മാതൃഭൂമി തുടങ്ങിയ ചാനലുകളുടെ സംപ്രേഷണം തടസ്സപ്പെട്ടു. അപ്‌ലിങ്കില്‍ വന്ന തകരാറുമൂലമാണ് പ്രശ്‌നം നേരിട്ടതെന്നാണ് പറയപ്പെടുന്നത്. ഇതേ തുടര്‍ന്ന് സാറ്റലൈറ്റുമായുള്ള വിനിമയം നിലച്ചതാണ് സംപ്രേഷണം തടസപ്പെടാന്‍ കാരണമെന്നാണ് കരുതുന്നത്.

Read Also: ജനുവരി മാസം റേഷൻ വിഹിതം കൈപ്പറ്റിയവരിൽ വർദ്ധന: മന്ത്രി ജി ആർ അനിൽ

ഏഷ്യാനെറ്റിന്റെയും സംപ്രേഷണം ഇത്തരത്തില്‍ തടസ്സപ്പെട്ടെങ്കിലും അല്‍പ സമയത്തിനകം പൂര്‍വസ്ഥിതിയിലാവുകയായിരുന്നു. ഇത്തരത്തില്‍ മലയാളമടക്കമുള്ള 42ഓളം ചാനലുകളുടെ സംപ്രേഷണമാണ് തടസപ്പെട്ടത്. കഴിഞ്ഞ ദിവസം കേന്ദ്രം മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞതിന്റെ പിറ്റേ ദിവസം തന്നെയാണ് മീഡിയ വണ്ണിന്റെ സംപ്രേഷണം തടസപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button