Latest NewsIndiaNews

‘മോദി ദൈവത്തിന്റെ അടയാളമുള്ള അമാനുഷിക മനുഷ്യൻ’: മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ : പ്രധാനമന്ത്രി നരേന്ദ്ര മോദി അമാനുഷിക മനുഷ്യനാണെന്നും അദ്ദേഹത്തിൽ ദൈവത്തിന്റെ അടയാളങ്ങളുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിങ്​ ചൗഹാൻ. മോദിയിൽ അന്തർലീനമായിട്ടുള്ള കഴിവുകൾ കൊണ്ടാണ് ഇത്രയും കൂടുതൽ വികസനപ്രവർത്തനങ്ങൾ രാജ്യത്ത് നടത്താന്‍ സാധിച്ചതെന്നും ചൗഹാൻ പറഞ്ഞു. ഗോവയിലെ ഡംബോലിം നിയമസഭാ മണ്ഡലത്തിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഒരു മുഖ്യമന്ത്രിയും ബിജെപി പ്രവര്‍ത്തകനുമായത് കൊണ്ടല്ല ഇത് പറയുന്നത്. എന്റെ മനസ്സില്‍ തോന്നുന്നത് ഞാന്‍ പറയുന്നു. നരേന്ദ്ര മോദിയെപ്പോലെ ഒരു പ്രധാനമന്ത്രിയെ രാജ്യത്തിന് ലഭിച്ചത് ഭാഗ്യമാണ്. അദ്ദേഹത്തിന് അവിശ്വസനീയമായ വ്യക്തിത്വമുണ്ട്’- ശിവരാജ് സിങ്​ ചൗഹാൻ പറഞ്ഞു.

Read Also  :  ‘പ്രിയപ്പെട്ടവളെ, നിനക്ക് സുഖമല്ലേ?’: യുദ്ധത്തിൽ വീരമൃത്യു വരിക്കുന്നതിന് മുൻപ് മേജർ പത്മപാണി ആചാര്യ ഭാര്യക്കയച്ച കത്ത്

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമാണ് വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍, ഇന്ത്യയില്‍ നിന്ന് വന്നതാണെന്ന് പറയുമ്പോള്‍ നമ്മളെ അവഗണിക്കുമായിരുന്നുവെന്നും, ഇന്ത്യ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത് അഴിമതിയുടെ പേരിലാണെന്നും ചൗഹാന്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button