Latest NewsNewsIndiaInternational

പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ദാവത്-ഇ-ഇസ്‌ലാമിയുടെ 2000-ലധികം സംഭാവന പെട്ടികൾ അഹമ്മദാബാദിൽ നിന്ന് കണ്ടെത്തി: വിശദവിവരങ്ങൾ

പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ദാവത്-ഇ-ഇസ്‌ലാമിയുടെ സംഭാവന പെട്ടികൾ അഹമ്മദാബാദിൽ നിന്ന് തന്നെ കണ്ടെത്തിയതായി റിപ്പോർട്ട്. അടുത്ത കാലത്തായി തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രചോദനമായ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഇസ്ലാമിക സംഘടനയായ ദവത്ത്-ഇ-ഇസ്‌ലാമിയുടെ 2000-ലധികം സംഭാവന പെട്ടികൾ അഹമ്മദാബാദിൽ നിന്ന് തന്നെ കണ്ടെത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഗുജറാത്ത് ആസ്ഥാനമായുള്ള പ്രാദേശിക ദിനപത്രമായ സന്ദേശും ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

മുസ്‌ലിംകൾക്ക് ഇസ്‌ലാമിക വിദ്യാഭ്യാസം നൽകാനെന്ന വ്യാജേന സംഭാവനപ്പെട്ടികളിൽ ശേഖരിക്കുന്ന പണം പാക്കിസ്ഥാനിലേക്ക് അയയ്‌ക്കുകയും അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്നുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യാനാണ് ഈ പണം ഉപയോഗിക്കുന്നത്. കിഷൻ ഭർവാദ് വധക്കേസിലെ പ്രതിയായി ഉയർന്നുവന്നിട്ടുള്ള മൗലാന ഉസ്മാനിയാണ് ദഅ്-ഇ-ഇസ്‌ലാമിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

Also Read:2021 രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ മികച്ച വര്‍ഷമായിരുന്നു : ജോ ബൈഡന്‍

മൗലാന ഉസ്മാനി ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുന്ന ഗസ്‌വ-ഇ-ഹിന്ദിന്റെ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നുവെന്നാണ് കണ്ടെത്തൽ. പാക്കിസ്ഥാനിലെ കറാച്ചി കേന്ദ്രീകരിച്ചുള്ള ഈ ഇസ്ലാമിക സംഘടനയ്ക്ക് ലോകമെമ്പാടും ശാഖകളുണ്ട്. 1981-ൽ മൗലാന അബു ബിലാൽ മുഹമ്മദ് ഇല്യാസ് അട്ടാരിയാണ് ഇത് സ്ഥാപിച്ചത്. സൂഫി സിദ്ധാന്തങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു നവോത്ഥാന സംഘടനയായാണ് ഇത് ആരംഭിച്ചത്. പിന്നീട് ഇത് ഭീകരമായ തീവ്രവാദ ബന്ധങ്ങളുള്ള ഒരു തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായി വികസിക്കുകയായിരുന്നു.

അടുത്തിടെ 2020 ൽ, പാരീസിലെ ചാർലി ഹെബ്‌ദോ ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികളിലൊരാൾ DIE സ്ഥാപകൻ ഇല്യാസ് അട്ടാരിയെ തന്റെ വഴികാട്ടിയായി തിരഞ്ഞെടുത്തു. 2021 ഒക്ടോബറിൽ ഡൽഹിയിൽ അറസ്റ്റിലായ എംഡി അഷ്റഫ് എന്ന പാക് ഭീകരനും ഈ സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. സന്ദേശ് റിപ്പോർട്ട് അനുസരിച്ച്, അഹമ്മദാബാദിലുടനീളം നൂറുകണക്കിന് സംഭാവന പെട്ടികളിൽ ശേഖരിക്കുന്ന പണം പാകിസ്ഥാനിലേക്ക് അയയ്ക്കുകയും വിവിധ ഹവാല മാർഗങ്ങളിലൂടെ ദുബായ് വഴി ഇന്ത്യയിലേക്ക് തിരികെ എത്തിക്കുകയും ചെയ്യുന്നു.

Also Read:ജലീലിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി വേണം: എജിയെ സമീപിച്ച് സന്ദീപ് വാചസ്പതി

കൊലയാളികൾക്ക് തോക്ക് നൽകിയെന്ന് പറയപ്പെടുന്ന കിഷൻ ഭർവാദ് കേസിലെ പ്രതികളിലൊരാളായ മൗലവി അയ്യൂബിനൊപ്പം തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംഘം ജമാൽപൂർ പരിശോധന നടത്തിയിരുന്നു. ജമാൽപൂരിലെ ഹോട്ടൽ റിയാസിന് സമീപമുള്ള ഇയാളുടെ വീട്ടിലും എടിഎസ് സംഘം പരിശോധന നടത്തി. മൗലവി അയ്യൂബ് ഹിന്ദിയിലും ഗുജറാത്തിയിലും എഴുതിയ ‘ജസ്ബ-ഇ-ഷഹാദത്ത്’ എന്ന പുസ്തകം ഇയാളിൽ നിന്നും പിടിച്ചെടുത്തു. വെടിവെപ്പ് പരിശീലിക്കാൻ ഉപയോഗിച്ചിരുന്ന എയർഗണും എടിഎസ് പിടിച്ചെടുത്തു.

2022 ജനുവരി 25 ന് ആണ്, കിഷൻ ഭർവാദിനെ മതനിന്ദ ആരോപിച്ച് ബൈക്കിലെത്തിയ രണ്ട് പേർ വെടിവച്ചു കൊലപ്പെടുത്തിയത്. പ്രവാചകൻ മുഹമ്മദ് നബിയുടെ ചിത്രം അടങ്ങിയ ഒരു പോസ്റ്റ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതേത്തുടർന്നാണ് കൊലപാതകമെന്നാണ് റിപ്പോർട്ട്. വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകമെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button