KeralaLatest NewsNews

‘രണ്ടു വർഷം മുമ്പ് ഞാൻ ഉന്നയിച്ച ആവശ്യത്തിന് അദ്ദേഹം അനുമതി നൽകി’: കേന്ദ്രത്തിന് നന്ദി പറഞ്ഞ് തരൂർ

സ്റ്റേറ്റ് ജി എസ് ടി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇളവ് നല്‍കാമെന്നും സംസ്ഥാനം അറിയിച്ചിരുന്നു.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഔട്ടർ റിം​ഗ് റോഡിന് അനുമതി നൽകിയതിന് കേന്ദ്ര ഉപരിതല ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരിക്ക് നന്ദി അറിയിച്ച് ശശി തരൂരിന്റെ ട്വീറ്റ്. ‘രണ്ടു വർഷം മുമ്പ് ഞാൻ അദ്ദേഹത്തിനോടും അദ്ദേഹത്തിന്റെ മന്ത്രാലയത്തിനോടും ഉന്നയിച്ച തിരുവനന്തപുരത്തിന് ഏറെ ആവശ്യമായ ഔട്ടർ റിങ്റോഡ് പ്രോജക്റ്റിന് അനുമതി നൽകിയതിന് നിതിൻ ​ഗഡ്കരിയോട് നന്ദി പറയാൻ ഈ അവസരം ഉപയോഗിച്ചു. പദ്ധതി നിർദേശത്തിൽ ചില മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടിരുന്നു.’ ശശി തരൂർ ട്വീറ്റിൽ പറഞ്ഞു.

Read Also: ജനുവരി മാസം റേഷൻ വിഹിതം കൈപ്പറ്റിയവരിൽ വർദ്ധന: മന്ത്രി ജി ആർ അനിൽ

ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പ്രവൃത്തി നടത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചത്. സ്ഥലമേറ്റെടുക്കലിന്റെ അമ്പത് ശതമാനം തുകയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. സ്റ്റേറ്റ് ജി എസ് ടി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇളവ് നല്‍കാമെന്നും സംസ്ഥാനം അറിയിച്ചിരുന്നു. പദ്ധതി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ ദേശീയ പാത അതോറിറ്റിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button