Latest NewsKerala

വിമർശനങ്ങളെ പൂർണ്ണമായും ഉൾക്കൊണ്ടു കൊണ്ട് മുസ്ലീം ലീഗിനോട് ഖേദം പ്രകടിപ്പിക്കുന്നു: ശ്രീജ നെയ്യാറ്റിൻകര

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റേതെന്ന പേരിൽ ഒരു പോസ്റ്റ് പങ്കുവെച്ച ശ്രീജ നെയ്യാറ്റിന്കരയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ഏതോ ഫേക്ക് ഐഡിയിൽ നിന്നുള്ള പോസ്റ്റ് ആണ് ശ്രീജ പങ്കുവെച്ചത്. അക്ബർ കാട്ടാക്കുള എന്ന ഐഡിയിൽ നിന്നാണ് ‘ മീഡിയ വണ്ണിനെ പൂട്ടിക്കെട്ടിയ പിണറായി വിജയ നിങ്ങൾക്ക് നാണമില്ലേ?’ എന്ന പോസ്റ്റ് ശ്രീജ ഷെയർ ചെയ്തത്. എന്നാൽ ഈ പോസ്റ്റിന്റെ അടിയിൽ മുസ്‌ലിം ലീഗ് അനുഭാവികൾ ശ്രീജക്കെതിരെ സൈബറാക്രമണം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ മാപ്പപേക്ഷയുമായി ശ്രീജ രംഗത്തെത്തിയത്.

ശ്രീജയുടെ പോസ്റ്റ് കാണാം:

ഒരു വിശദീകരണത്തിനാണ് ഈ കുറിപ്പ് ….
ഇന്നലെ ലീഗിനെ പരിഹസിക്കുന്ന വിധത്തിൽ ഒരു ട്രോൾ പോസ്റ്റ് ഞാൻ എന്റെ എഫ് ബിയിൽ ഇട്ടിരുന്നു …. ‘ലീഗുകാരൻ ആണെന്ന് തോന്നുന്നു ‘ എന്ന ക്യാപ്ഷനോടെയിട്ട ഈ പോസ്റ്റ് ലീഗുകാർക്കെതിരെ ആരോ ഉപയോഗിക്കുന്ന ഫേക്ക് ഐ ഡിയുടേതാണ് എന്ന് തിരിച്ചറിഞ്ഞതോടെ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്യുകയും ചെയ്തു ….
എന്റെ ജാഗ്രത കുറവ് ഞാൻ മനസിലാക്കുന്നു ….

ഫോണിൽ വിളിച്ച് അബദ്ധം ശ്രദ്ധയിൽ പെടുത്തിയ ലീഗ് പ്രവർത്തകൻ പ്രിയ സുഹൃത്ത് രജസിന് Rajas Khan Maliyat നന്ദി ….
ഈ പോസ്റ്റിന്റെ പേരിൽ എനിക്ക് നേരെ ഉണ്ടായ എല്ലാ ജനാധിപത്യപരമായ വിമർശനങ്ങളേയും പൂർണ്ണമായും ഉൾക്കൊണ്ടു കൊണ്ട് മുസ്ലീം ലീഗിനോട് ഖേദം പ്രകടിപ്പിക്കുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button