KeralaLatest NewsNews

മുഖ്യമന്ത്രിക്കെതിരെ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടു: സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്സാപ്പ് ഗ്രൂപ്പിൽ അപകീര്‍ത്തികരമായ പോസ്റ്റിട്ട സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്‌പെന്‍ഷന്‍. പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റന്‍ഡന്റ് മണിക്കുട്ടന്‍ എ എന്ന ജീവനക്കാരനെയാണ് സസ്പെന്‍ഡ് ചെയ്തത്.

Read Also  :  വാവ സുരേഷ് വെന്റിലേറ്ററിൽ കഴിയുന്ന ദൃശ്യങ്ങൾ പകർത്താൻ ആരാണ് അധികാരം നൽകിയത്?:നടപടി സ്വീകരിക്കണമെന്ന് ശ്രീജിത്ത് പണിക്കർ

മുഖ്യമന്ത്രി പാന്റിട്ട് ദുബായിലെത്തിയ വീഡിയോ സഹിതമുള്ള പോസ്റ്റാണ് സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റന്‍ഡര്‍മാരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് മണിക്കുട്ടന്‍ ഷെയര്‍ ചെയ്തത്. ഇതിനെതിരെ പരാതിയുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. മണിക്കുട്ടനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഉത്തരവിറക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button