Latest NewsNewsBusiness

റോഡ്‌കിംഗ് വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി യെസ്‍ഡി

ദില്ലി: ഒരുകാലത്ത് യുവാക്കളുടെ ഇഷ്ട ഇരുചക്രവാഹനങ്ങളിൽ ഒന്നായിരുന്നു യെസ്‍ഡി റോഡ്‌കിംഗ്. 2022 ജനുവരി രണ്ടാം വാരത്തിലാണ് യെസ്‍ഡിയുടെ മൂന്ന് മോട്ടോർസൈക്കിളുകൾ വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോൾ, രാജ്യത്ത് റോഡ്‌കിംഗ് മോഡല്‍ കൂടി കമ്പനി ഉടന്‍ അവതരിപ്പിക്കുമെന്ന് ബ്രാൻഡ് സ്ഥിരീകരിച്ചതായി ബൈക്ക് വെയ്ൽ റിപ്പോര്‍ട്ട് ചെയ്യുന്നു.

80 കളിലും 90 കളിലും യെസ്‌ഡിയുടെ പ്രധാന ഇരുചക്രവാഹനമായിരുന്നു റോഡ്‌കിംഗ്. വാഹനം ലോഞ്ച് ചെയ്യുമ്പോൾ യെസ്‌ഡി ശ്രേണിയിലെ മുൻനിര മോഡലായിരിക്കും. തുടക്കത്തിൽ റോഡ്‌കിം 652 സിസി, സിംഗിൾ സിലിണ്ടർ മിൽ 45 ബിഎച്ച്പി, 55 എൻഎം എന്നിവയുമായി വരുന്ന ബിഎസ്എ ഗോൾഡ്സ്റ്റാറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

മറ്റ് യെസ്‌ഡി മോട്ടോർസൈക്കിളുകൾ റെട്രോ ഫ്ലേവറും ആധുനിക ഫീച്ചറുകളും നോക്കുമ്പോൾ റോഡ്‌കിംഗും വ്യത്യസ്തമായിരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫുൾ-എൽഇഡി ലൈറ്റിംഗ്, കണക്റ്റിവിറ്റിയും നാവിഗേഷനുള്ള ഡിജിറ്റൽ ക്ലസ്റ്ററും ഒപ്പം ഡ്യുവൽ-ചാനൽ എബിഎസും റോഡ്‌കിംഗിൽ വരാൻ സാധ്യതയുണ്ട്.

Read Also:- ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കഴിക്കുന്നതിലൂടെ ഈ രോഗങ്ങളെ അകറ്റി നിർത്താം!

ലോഞ്ച് തീയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും, 2022 അവസാനമോ 2023 ആദ്യമോ യെസ്ഡി റോഡ്‌കിംഗ് അരങ്ങേറാൻ സാധ്യതയുണ്ട്. റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, കവാസാക്കി Z650 RS എന്നിവയെ നേരിടാനാണ് പുതിയ റോഡ്‍കിംഗ് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button