ThiruvananthapuramKeralaLatest NewsNews

ജസ്റ്റിസ് സിറിയക് ജോസഫ് വിധി പ്രസ്താവിക്കാത്ത ന്യായാധിപൻ: പുതിയ ആരോപണങ്ങളുമായി കെ.ടി ജലീൽ വീണ്ടും

മുൻപും പല തവണ ജലീൽ സിറിയക് ജോസഫിനെതിരെ വിമ‍ർശനവുമായി രം​ഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ.ടി ജലീൽ രംഗത്തെത്തി. സിറിയക് ജോസഫ് അലസ ജീവിത പ്രേമി ആണെന്നാണ് കെ.ടി ജലീലിന്റെ പുതിയ ആരോപണം. സിറിയക് ജോസഫ് വിധി പ്രസ്താവിക്കാത്ത ന്യായാധിപൻ ആണെന്നും കെ.ടി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു. ‘കേരള ഹൈക്കോടതിയിലും ദില്ലി കോടതിയിലും ന്യായാധിപൻ ആയിരിക്കെ വിധി പ്രസ്താവിക്കാൻ സിറിയക് ജോസഫ് മടിച്ചിരുന്നു. സുപ്രീം കോടതിയിൽ മൂന്നര വർഷത്തിനിടെ അദ്ദേഹം പറഞ്ഞത് 7 വിധികൾ മാത്രമാണ്. ഒപ്പ് വെച്ച വിധി ന്യായങ്ങൾ തയ്യാറാക്കിയത് ബെഞ്ചിലെ മറ്റ് ജഡ്ജിമാർ ആയിരുന്നു’ ജലീൽ പരിഹസിച്ചു. സുധാംഷു രഞ്ജന്റെ പുസ്തകത്തിലെ പരാമർശം മൊഴി മാറ്റിയാണ് ജലീൽ സിറിയക് ജോസഫിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.

ബീജിംഗ് ഒളിമ്പിക്സ് : ദീപശിഖയേന്തിയത് ഗാൽവാനിൽ ഇന്ത്യൻ സൈനികർ തലയടിച്ച് പൊട്ടിച്ച കമാൻഡർ

മുൻപും പല തവണ ജലീൽ സിറിയക് ജോസഫിനെതിരെ വിമ‍ർശനവുമായി രം​ഗത്തെത്തിയിരുന്നു. തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുകൈയും ആർക്ക് വേണ്ടിയും ചെയ്യുന്ന ആളാണ് സിറിയക് ജോസഫ് എന്നായിരുന്നു ജലീലിന്റെ ആദ്യ ആരോപണം. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസിൽ നിന്നും രക്ഷപെടുത്താൻ സഹോദര ഭാര്യക്ക് എം.ജി സർവ്വകലാശാലയിലെ വിസി പദവി സിറിയക് ജോസഫ് വിലപേശി വാങ്ങി നൽകിയെന്നും ജലീൽ ആരോപിച്ചിരുന്നു.

സുപ്രീം കോടതിയിൽ മൂന്നര വർഷംകൊണ്ട് സിറിയക് ജോസഫ് ഏഴ് കേസുകളിൽ മാത്രമാണ് വിധി പറഞ്ഞതെന്നും, അഭയ കേസ് അട്ടിമറിക്കാൻ ശ്രമിച്ച മഹാനാണ് സിറിയക് ജോസഫെന്നും വിമർശനങ്ങൾ ഉന്നയിച്ച് ജലീൽ രണ്ടാമതും രം​ഗത്തെത്തിയിരുന്നു. അതെ സിറിയക് ജോസഫ് തനിക്കെതിരായ ലോകായുക്ത കേസിൽ വെളിച്ചത്തെക്കാൾ വേഗതയിൽ വിധി പറഞ്ഞുവെന്നും കെ ടി ജലീൽ അന്ന് ഫേസ്ബുക്കില്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button