ThiruvananthapuramKeralaLatest NewsNews

കല്ലമ്പലത്തെ ഏറെ ദുരൂഹതകൾ നിറഞ്ഞ മൂന്ന് കൊലപാതകങ്ങളിൽ നിർണായക വെളിപ്പെടുത്തലുമായി പോലീസ്

ഏറെ ദുരൂഹതകളും നാടകീയതകളും നിറഞ്ഞതാണ് കല്ലമ്പലത്തെ മൂന്നു കൊലപാതകങ്ങൾ. പൊതുമരാമത്ത് വകുപ്പിൽ ആലപ്പുഴ ഓഫീസിൽ ജോലി ചെയ്യുന്ന അജികുമാർ, അജിത്ത്, ബിനുരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരം: കല്ലമ്പലത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥൻ അജികുമാറിനെ കൊലപ്പെടുത്തിയത് അയൽവാസി ബിനുരാജ് ഒറ്റയ്ക്ക് ആയിരുന്നുവെന്ന് ഉറപ്പിച്ച് പൊലീസ്. കൊലപാതകത്തില്‍ സുഹൃത്ത് സംഘത്തിലെ മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ് പറഞ്ഞു. ബിനുരാജ് മുൻ വൈരാഗ്യത്തെ തുടര്‍ന്നാണ് അജികുമാറിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ബിനുരാജിന്‍റെ ജിമ്മിൽ നിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങളും കത്തിയും പൊലീസ് കണ്ടെടുത്തു. ബിനുരാജിന്‍റെ സ്കൂട്ടറിലും രക്തക്കറ ഉണ്ടായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ബിനുരാജ് ആത്മഹത്യ ചെയ്തു. അതേസമയം സുഹൃത്തായ അജിത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സജീവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

Also read: ‘സ്വർണമായി തന്നെ വേണമെന്ന പരമ്പരാഗത വിശ്വാസത്തെ ഉടച്ചുകളയാൻ ഇത്തിരി പ്രയാസപ്പെട്ടു’: തരംഗമായി ‘സിംപിൾ’ കല്ല്യാണം

ഏറെ ദുരൂഹതകളും നാടകീയതകളും നിറഞ്ഞതാണ് കല്ലമ്പലത്തെ മൂന്നു കൊലപാതകങ്ങൾ. പൊതുമരാമത്ത് വകുപ്പിൽ ആലപ്പുഴ ഓഫീസിൽ ജോലി ചെയ്യുന്ന അജികുമാർ, അജിത്ത്, ബിനുരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. അജികുമാർ കല്ലമ്പലത്ത് എത്തുമ്പോൾ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നത് പതിവായിരുന്നു. ഞായറാഴ്ച രാത്രി വരെ അജികുമാർ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അയാൾ കൊല്ലപ്പെട്ടത്. ആഴമേറിയ നിരവധി കുത്തുകൾ അജികുമാറിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നു.

അജികുമാറിന്‍റെ മരണത്തെ കുറിച്ച് കല്ലമ്പലം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അന്നേദിവസം വൈകുന്നേരം അജികുമാറിന്‍റെ സുഹൃത്തുകൾ വീണ്ടും ഒന്നുചേർന്ന് മദ്യപിച്ചത്. കൂട്ടത്തിലുളള ഡ്രൈവർ സജീവാണ് അജികുമാറിന്‍റെ കൊലപാതകത്തിന് പിന്നിലെന്ന് ചില സുഹൃത്തുകൾ ആരോപിച്ചു. ഇതിനോടുള്ള പ്രതികാരത്തിന് മദ്യപസംഘം പിരിഞ്ഞപ്പോൾ സജീവ് സുഹൃത്തുക്കളായ പ്രമോദ്, അജിത്ത് എന്നിവരുടെ മേൽ പിക്കപ്പ് വാൻ കയറ്റിയിറക്കി. അജിത്ത് തൽക്ഷണം മരിച്ചു. പ്രമോദ് ഇപ്പോൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് പ്രമോദിനെയും അജിത്തിനെയും കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് സജീവ് പൊലീസിനോട് പറഞ്ഞു. അയൽവാസിയായ ബിനുരാജ് ആണ് അജികുമാറിന്റെ കൊലപാതകത്തിന്റ പിന്നിലെന്ന് സജീവിൽ നിന്നാണ് പൊലീസിന് സൂചന ലഭിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ ബസിന് മുന്നിൽ ചാടിയാണ് ബിനുരാജ് ആത്മഹത്യ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button