COVID 19Latest NewsNewsIndia

കോവിഡ് ടെസ്റ്റിനെന്ന പേരിൽ യുവതിയുടെ സ്വകാര്യഭാഗത്തെ സ്രവം എടുത്ത ലാബ് ടെക്നീഷ്യന് ഒടുവിൽ തക്ക ശിക്ഷ

അമരാവതി (മഹാരാഷ്ട്ര): കോവിഡ് പരിശോധനയ്‌ക്കെത്തിയ യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ലാബ് ടെക്‌നീഷ്യൻ കുറ്റക്കാരനെന്ന് കോടതി വിധി. സംഭവം നടന്ന് 17 മാസങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വന്നത്. മഹാരാഷ്ട്രയിലെ അമരാവതിയിൽ ആണ് സംഭവം. കോവിഡ് പരിശോധനയ്‌ക്കെത്തിയ യുവതിയോട് സ്വകാര്യ ഭാഗത്ത് നിന്നും ഉള്ള സ്രവമാണ് വേണ്ടത് എന്ന് പറഞ്ഞ് ലാബ് ടെക്‌നീഷ്യൻ സ്വകാര്യ ഭാഗത്ത് നിന്നുമുള്ള സ്രവം എടുക്കുകയായിരുന്നു. ഇതിനെതിരെ യുവതി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ഈ സംഭവത്തിലാണ് ലാബ് ടെക്‌നീഷ്യൻ കുറ്റക്കാരനെന്ന് കണ്ടെത്തി 10 വർഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ചത്.

ഒന്നരവർഷം മുൻപ് മഹാരാഷ്ട്രയിലെ അമരാവതിയിലെ മാളിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. ഇതിനുശേഷം, മാളിലെ എല്ലാ ജീവനക്കാരോടും വഡ്‌നേരയിലെ ട്രോമ കെയർ സെന്ററിൽ കൊറോണ പരിശോധന നടത്താൻ അധികൃതർ ആവശ്യപ്പെട്ടു. എല്ലാ ജീവനക്കാരും ഇവിടെ പരിശോധന നടത്തി. കൂട്ടത്തിൽ ഒരു വനിതാ ജീവനക്കാരിയോട് ലാബ് ടെക്നീഷ്യൻ റിപ്പോർട്ട് പോസിറ്റീവാണെന്നും കൂടുതൽ പരിശോധനകൾക്കായി ലാബിൽ എത്തണമെന്നും ആവശ്യപ്പെട്ടു.

Also Read:‘അരിമാവ് കുടിച്ചു പാല്‍ എന്ന് കരുതി നൃത്തം ചെയ്ത ദരിദ്ര ബാലന്‍’: ശിവശങ്കറിന്റെ ആത്മ കഥയെക്കുറിച്ച് രശ്മിത രാമചന്ദ്രന്‍

ഈ പരിശോധനയ്ക്ക് ആയി യുവതി സഹോദരനുമൊത്ത് ലാബിലെത്തി. എന്നാൽ, ചില പരിശോധനകൾക്ക് സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുക്കേണ്ടിവരുമെന്ന് പറഞ്ഞു. തുടർന്ന് യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് ഇയാൾ സ്രവം എടുത്തു. പരിശോധനയ്ക്ക് ശേഷം സംശയം തോന്നിയ യുവതി സംഭവിച്ച കാര്യം സഹോദരനോട് പറഞ്ഞു. പരിചയത്തിലുള്ള ഒരു ഡോക്ടറോട് യുവതിയുടെ സഹോദരൻ കാര്യം തിരക്കി. കോവിഡ് -19 ടെസ്റ്റിന് അത്തരമൊരു പരിശോധന ആവശ്യമില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.

ഇതോടെ, യുവതിയും ബന്ധുക്കളും പോലീസിൽ പരാതി നൽകി. പ്രതിയെ പിടികൂടി. അമരാവതി ജില്ലാ കോടതിയാണ് കേസ് പരിഗണിച്ചത്. കേസിൽ ആകെ 12 സാക്ഷികളാണ് കോടതിയിൽ ഹാജരായത്. ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാൾക്ക് 10 വർഷം അധിക കഠിന തടവും 5,000 രൂപ പിഴയും വിധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button