Latest NewsNewsInternationalBahrainGulf

ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി ടെലിഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി

തിരുവനന്തപുരം: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി ടെലിഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി. ഇരു നേതാക്കളും ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുകയും രാഷ്ട്രീയ, വ്യാപാരം, നിക്ഷേപം, ഊർജം, ആരോഗ്യം, സുരക്ഷ, ജനങ്ങളുമായുള്ള സമ്പർക്കം തുടങ്ങി വിവിധ മേഖലകളിൽ ബന്ധം തുടർച്ചയായ പുരോഗതി കൈവരിക്കുന്നതിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യയും ബഹ്റൈനും 2021-22ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്റെ സുവർണജൂബിലി ആഘോഷിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബഹ്‌റൈൻ കിരീടാവകാശിയും നരേന്ദ്രമോദിയും ഫോൺ സംഭാഷണം നടത്തിയത്.

Read Also: കോടതിയുടെ പരിഗണനയിലുള്ള കേസിലെ പ്രതിയാണ് ശിവശങ്കരൻ: ആത്മകഥയിലെ സത്യസന്ധത വിശ്വാസയോഗ്യമല്ല: സന്ദീപ് വാചസ്പതി

കോവിഡ് മഹാമാരിയുടെ കാലത്ത് ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തെ മികച്ച രീതിയിൽ പരിപാലിക്കുന്നതിനും അവരുടെ സാമൂഹികവും സാംസ്‌കാരികവുമായ ആവശ്യങ്ങൾ പരിപാലിച്ചതിനും ബഹ്റൈൻ നേതൃത്വത്തിന് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയ്ക്ക് അദ്ദേഹം ആശംസകൾ നേർന്നു. സൽമാൻ രാജകുമാരനെ ഇന്ത്യാ സന്ദർശനത്തിനായി അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.

Read Also: രണ്ടാം ക്ലാസ് വിദ്യാഥിനിയെ പീഡിപ്പിക്കാൻ ശ്രമം : പതിനേഴുകാരനുൾപ്പെടെ രണ്ടുപേർക്കെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button