KeralaLatest News

പാന്റ്സിട്ട മുഖ്യമന്ത്രിയെ കളിയാക്കി: സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്‌പെൻഷൻ

പരാതിയുയര്‍ന്ന പശ്ചാത്തലത്തിലാണ് മണിക്കുട്ടനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പാന്റ്സിട്ടതിന് കളിയാക്കി പോസ്റ്റിട്ട സെക്രട്ടേറിയറ്റ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റന്‍ഡന്റ് മണിക്കുട്ടന്‍ എ എന്ന ജീവനക്കാരനെയാണ് സസ്പെന്‍ഡ് ചെയ്തത്.സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റന്‍ഡര്‍മാരുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ട പോസ്റ്റാണ് നടപടിക്ക് കാരണം.

പാന്റ്സിട്ടു നിൽക്കുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോ വെച്ച് കൊലപാതക രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് മണിക്കുട്ടന്‍ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തത്. ഇതിനെതിരെ സിപിഎം അനുകൂല സംഘടനയാണ് പരാതി നൽകിയത്. പരാതിയുയര്‍ന്ന പശ്ചാത്തലത്തിലാണ് മണിക്കുട്ടനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഉത്തരവിറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button