Latest NewsNewsIndia

തോന്നുന്നത് പോലെ പാടാനുള്ളതല്ല ദേശീയഗാനം, ദേശീയ ഗാനത്തെ പാടി അവഹേളിച്ച മമതാ ബാനർജിയ്ക്ക് സമൻസ്

മുംബൈ: ദേശീയ ഗാനത്തെ പാടി അവഹേളിച്ച മമതാ ബാനർജിയ്ക്ക് സമൻസ് അയച്ച് മുംബൈ ഹൈക്കോടതി. മാര്‍ച്ച്‌ രണ്ടിന് കോടതിയിൽ ഹാജരാവണമെന്നും മുഖ്യമന്ത്രിയാണെങ്കിലും മമതാ ബാനർജിയ്ക്കെതിരെ നടപടിയെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

Also Read:ഒറ്റ പ്രസ്താവനയോടെ നിലം തൊടാതെ രാഹുൽ ഗാന്ധി : അശ്രദ്ധമായ പ്രസ്താവനയെ വിമർശിച്ച് അമേരിക്കയും

മമതാ ബാനർജി മഹാരാഷ്‌ട്രയില്‍ തൃണമൂലിന്റെ പരിപാടിക്കിടെയാണ് ദേശീയ ഗാനത്തെ അവഹേളിച്ചത്. ദേശീയഗാനമെന്ന് പറഞ്ഞതോടെ എല്ലാവര്‍ക്കുമൊപ്പം എഴുന്നേറ്റതോടെ മമത സ്വന്തം നിലയില്‍ ദേശീയഗാനത്തിന്റെ വരികള്‍ അതിവേഗം ചൊല്ലാന്‍ തുടങ്ങി. സാമാന്യമായ ഈണമോ രീതികളോ നോക്കാതെ വിചിത്രമായ രീതിയില്‍ ചൊല്ലുകയായിരുന്നു. മുഴുവന്‍ വരികളും ചൊല്ലാതെ ഉടനിരിക്കുകയും ചെയ്തു. ഇതാണ് പരാതിക്കിടയാക്കിയത്.

സംഭവം വൈറലായതോടെ ബിജെപി അടക്കമുള്ള പല പ്രമുഖ രാഷ്ട്രീയ പാർട്ടികളും സംഭവത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പരാതിയും ഉയർന്നു വന്നത്. 2021 ഡിസംബറില്‍ മുംബൈ നഗരത്തില്‍ നടന്ന ചടങ്ങിനിടെ മമതാ ബാനര്‍ജി ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button