KeralaNattuvarthaLatest NewsNews

പ്രാർത്ഥനകൾ ഫലം കണ്ടു, വാവ സുരേഷ് ജീവിതത്തിലേക്ക് തിരികെ വരുന്നു

കോട്ടയം: ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടുവെന്നാണ് വാവ സുരേഷിനെ കുറിച്ചുള്ള പുതിയ വാർത്തകളിൽ നിന്ന് മനസ്സിലാക്കാവുന്നത്. വാവ സുരേഷ് കൂടുതല്‍ പ്രതികരണ ശേഷി കൈവരിക്കുന്നുണ്ടെന്ന ഡോക്ടര്‍മാരുടെ അറിയിപ്പ് വലിയ സന്തോഷത്തോടെയാണ്‌ മലയാളികൾ സ്വീകരിക്കുന്നത്.

Also Read:യു.പിയിൽ ഇത്തവണയും ബിജെപി തന്നെ, കഴിഞ തവണത്തെ സീറ്റ് നിർത്താൻ കോൺഗ്രസിനാകുമോ? – പണ്ഡിറ്റിന്റെ നിരീക്ഷണം

വരാനിരിക്കുന്ന 7 ദിവസവും നിര്‍ണായകമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനം ഇനിയും കൂടുതല്‍ പുരോഗതി കൈവരിക്കാനുണ്ട്. അവയവങ്ങളുടെ പ്രതികരണം ഇപ്പോഴുള്ളത് പോലെ നില്‍ക്കണം. എന്നാല്‍ മാത്രമേ വെന്റിലേറ്റര്‍ മാറ്റാന്‍ കഴിയൂവെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ശരീരത്തിലേറ്റ വിഷത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാന്‍ ഏഴുദിവസമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button