Latest NewsIndia

യുപിയില്‍ 4 സീറ്റില്‍ മല്‍സരിക്കുമെന്നു സിപിഎം, ബാക്കി പിന്തുണ എസ്പിക്ക്: ലക്‌ഷ്യം ബിജെപിയെ തോൽപ്പിക്കുക

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ശ്രദ്ധിക്കപ്പെടുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കവെ നിലപാട് വ്യക്തമാക്കി സിപിഎം. ഏവരും ഉറ്റുനോക്കുന്ന ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് രംഗത്ത് സിപിഎം ഉണ്ടാകും. നാല് സീറ്റിലാകും സിപിഎം മല്‍സരിക്കുക. 400ലധികം മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. മല്‍സരിക്കാത്ത സീറ്റുകളില്‍ അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്ക്കും.ഉത്തര്‍ പ്രദേശില്‍ സിപിഎം നാല് സീറ്റുകളിലാണ് മല്‍സരിക്കുക.

ബാക്കി എല്ലാ മണ്ഡലങ്ങളിലും എസ്പിയെ പിന്തുണയ്ക്കും. യുപിയിലെ ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്പിക്ക് സാധിക്കുമെന്നാണ് സിപിഎം കരുതുന്നത്. ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ മതേതര കക്ഷികളെ അണി നിരത്തണം. പഞ്ചാബില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്നും യെച്ചൂരി പറഞ്ഞു.

lതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെയാകും സിപിഎം പ്രവര്‍ത്തിക്കുക. ബിജെപിയെ പരാജയപ്പെടുത്തുന്നവര്‍ക്കാകും പിന്തുണ.കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരു കണ്ണില്‍ സിപിഎം കാണുന്നില്ല. ബിജെപി പരാജയപ്പെടണം എന്നാണ് സിപിഎമ്മിന്റെ വികാരം. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സിപിഎം ആലോചിക്കുന്നില്ല. പ്രതിപക്ഷത്തെ നയിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ല എന്നാണ് സിപിഎം കരുതുന്നത്.

വര്‍ഗീയ ശക്തികള്‍ക്കെതിരെ മതേതര കാഴ്ചപ്പാടുള്ള പാര്‍ട്ടികള്‍ ഒരുമിക്കണമെന്നും പാര്‍ട്ടി അഭിപ്രായപ്പെടുന്നു. യുപിയില്‍ സിപിഎം ആറ് സീറ്റില്‍ മല്‍സരിക്കുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍. എസ്പിയുമായി സഖ്യത്തിന് സിപിഎം ശ്രമിക്കുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സഖ്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. എങ്കിലും വോട്ടുകള്‍ എസ്പിക്ക് നല്‍കാനാണ് സിപിഎം തീരുമാനം.

കോണ്‍ഗ്രസ് ഹിന്ദുത്വ കക്ഷികളുമായി വിട്ടുവീഴ്ച ചെയ്യുന്നു എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള സിപിഎം കരട് രാഷ്ട്രീയത്തില്‍ പറയുന്നത്. പാര്‍ലമെന്റിലും പുറത്തും ബിജെപിക്കെതിരെ പ്രവര്‍ത്തിക്കും. ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ഒരുതരത്തില്‍ ഹിന്ദുത്വ ശക്തികളെയാണ് സഹായിക്കുന്നത്. സ്വകാര്യ വല്‍ക്കരണത്തിനെതിരെ കര്‍ഷക സമര മാതൃകയില്‍ ജനങ്ങളെ രംഗത്തിറക്കണമെന്നും സിപിഎം അഭിപ്രായപ്പെടുന്നു.

കോണ്‍ഗ്രസ്, ബിഎസ്പി എന്നിവര്‍ ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പ് നേരിടുന്നത്. അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയും മറ്റുചില ചെറുപാര്‍ട്ടികളും അടങ്ങുന്ന സഖ്യമുണ്ട്. അതിന് പുറമെയാണ് എസ്പിയുടെ മഹാ സഖ്യം. എസ്പിയും ബിജെപിയും തമ്മിലാണ് യുപിയില്‍ പ്രധാന പോരാട്ടം. 403 സീറ്റുകളാണ് യുപി നിയമസഭയിലുള്ളത്. ഏഴ് ഘട്ടങ്ങളായിട്ടാണ് വോട്ടിങ്. ഈ മാസം 10നാണ് ആദ്യം ഘട്ടം. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button