Latest NewsUAENewsInternationalGulf

സത്യസന്ധതയ്ക്കുള്ള അംഗീകാരം: കളഞ്ഞു കിട്ടിയ പണം തിരികെ നൽകിയ യുവാവിനെ ആദരിച്ച് ദുബായ് പോലീസ്

ദുബായ്: കളഞ്ഞു കിട്ടിയ പണം തിരികെ നൽകിയ യുവാവിനെ ആദരിച്ച് ദുബായ് പോലീസ്. അൽ ഖുസൈസ് പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ കണ്ടെത്തിയ 15,000 ദിർഹം പോലീസിന് കൈമാറിയ അറബ് പൗരൻ ഇബ്രാഹിം മൊഹ്സെൻ ഹമദിനെയാണ് അധികൃതർ ആദരിച്ചത്.

Read Also: വിവാഹ മോചനങ്ങൾക്ക് കാരണം മുബൈയിലെ ഗതാഗതക്കുരുക്കെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ

അൽ ഖുസൈസ് പോലീസ് സ്റ്റേഷൻ ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൽഹലിം മുഹമ്മദ് അഹ്മദ് അൽ ഹാഷിമി ഇബ്രാഹിം മൊഹ്സെന്റെ സദ്പ്രവൃത്തിയെ പ്രശംസിക്കുകയും ചെയ്തു.

സമൂഹത്തിന്റെ സുരക്ഷയും സന്തോഷവും ഉറപ്പാക്കുന്നതിൽ പൊതുജനങ്ങളും പോലീസും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം അൽ ഹാഷിമി ഉയർത്തിക്കാട്ടി. കമ്മ്യൂണിറ്റി പങ്കാളിത്തത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ആശയം ശക്തിപ്പെടുത്തുന്നതിനുള്ള ദുബായ് പോലീസിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഹമദിനെ ആദരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മഞ്ജു വാര്യര്‍ക്ക് എം ജി റോഡ് മേത്തറിൽ ഫ്ലാറ്റില്ല, സലിം ഗൂഢാലോചനയിൽ സാക്ഷിയാണ് എന്ന വാദം തെറ്റാണ്: ദിലീപ് ഹൈക്കോടതിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button