Latest NewsInternational

നാറ്റോ സൈനികവിന്യാസം നടത്തരുതെന്ന് ചൈനയും റഷ്യയും : ശീതയുദ്ധ സമീപനത്തെ എതിർക്കുമെന്ന് സംയുക്ത പ്രഖ്യാപനം

മോസ്‌കോ: നാറ്റോ സഖ്യസേനയുടെ സൈനിക വിന്യാസത്തിനെതിരെ സംയുക്തമായി രംഗത്തു വന്ന് ചൈനയും റഷ്യയും. ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളും ചേർന്ന് സംയുക്തമായി സ്ഥാപന പുറത്തിറക്കി. പാശ്ചാത്യ രാഷ്ട്രസഖ്യങ്ങളുടെ ശീതയുദ്ധ മനോഭാവത്തോടെയുള്ള സമീപനത്തെ ഇരു രാഷ്ട്രങ്ങളും തുറന്നെതിർക്കുന്നു.

‘അതിവേഗത്തിലുള്ള മാറ്റങ്ങൾക്കാണ് ലോകം വിധേയമായിക്കൊണ്ടിരിക്കുന്നത്. ദ്രുതഗതിയിലുള്ള വികസനത്തിനാണ് മനുഷ്യവംശം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. സാമ്പത്തിക ആഗോളവൽക്കരണം, സാംസ്കാരിക വൈവിധ്യം, പുതിയ ലോകക്രമം എന്നിങ്ങനെ നിരവധി മാറ്റങ്ങളാണ് ഓരോ ദിവസവും സംഭവിക്കുന്നത്. പരസ്പരബന്ധവും പരസ്പര ആശ്രിതത്വവുമുള്ള രാജ്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. അതേ സമയം തന്നെ ചില രാഷ്ട്രങ്ങൾ മറ്റുള്ള രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുണ്ട്, വാദങ്ങളെ കൂടുതൽ കലുഷിതമാക്കുന്നുണ്ട്.’ റഷ്യയും ചൈനയും ചേർന്നുള്ള സംയുക്ത പ്രഖ്യാപനത്തിൽ പറയുന്നു.

രാഷ്ട്രീയ-സൈനിക സഖ്യങ്ങൾ ഏകപക്ഷീയമായ നേട്ടങ്ങൾക്ക് വേണ്ടി മറ്റുള്ള രാജ്യങ്ങളുടെ സുരക്ഷയെ സ്ഥിരപ്പെടുത്തുന്നത് തടയണമെന്ന് നാറ്റോയെ ഉദ്ദേശിച്ചുള്ള പ്രഖ്യാപനത്തിൽ പരാമർശിക്കുന്നുണ്ട്. ശീതയുദ്ധപരമായ ശത്രുതാ മനോഭാവത്തെ ഉപേക്ഷിക്കണമെന്നും ഈ പ്രസ്താവനയിൽ പറയുന്നു. ഈ റഷ്യ-ചൈന സംയുക്ത പ്രസ്താവനയുടെ പൂർണ്ണരൂപം റഷ്യൻ പ്രസിഡന്റ് പുടിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button