KeralaLatest NewsNews

ഡിസിസി ഭാരവാഹികളുടെ സാധ്യതാ പട്ടിക: ജില്ലകളിൽ തർക്കം തുടരുന്നു: സംസ്ഥാനതലത്തിൽ പരിഹരിക്കാൻ കെപിസിസി

ജില്ലകളിൽ 25 ഭാരവാഹികളെയും 26 എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യതാ പട്ടികയാണ് കെപിസിസി ആവശ്യപ്പെട്ടിരുന്നത്.

തിരുവനന്തപുരം: ഡിസിസി ഭാരവാഹികളുടെ സാധ്യതാ പട്ടിക കൈമാറണം എന്ന കെപിസിസി പ്രസിഡന്റിന്റെ നിർദേശം ഭൂരിപക്ഷം ജില്ലകളും ഇനിയും പാലിച്ചിട്ടില്ല. ഇതിനെ തുടർന്ന് പട്ടിക നൽകാൻ ഒരു ദിവസം കൂടി അനുവദിച്ചു. പല ജില്ലകളിലും തർക്കം തുടരുന്നതാണ് പട്ടിക നൽകുന്നത് വൈകാനുള്ള പ്രധാന കാരണം. പ്രശ്നം സംസ്ഥാന തലത്തിൽ പരിഹരിക്കാം എന്നാണ് കെപിസിസിയുടെ പ്രതീക്ഷ.

Also read: സഹോദരങ്ങളെ വീട്ടിൽ കയറി ആക്രമിച്ച സംഭവം: എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം അറസ്റ്റിൽ

ജില്ലകളിൽ 25 ഭാരവാഹികളെയും 26 എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യതാ പട്ടികയാണ് കെപിസിസി ആവശ്യപ്പെട്ടിരുന്നത്. ബ്ലോക്ക് പ്രസിഡന്റുമാരെയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് കണ്ടെത്തേണ്ടതുണ്ട്. 125 ലധികം പേർ ഭാഗമായ നിലവിലെ പട്ടികയാണ് ആവശ്യാനുസരണം കുറക്കേണ്ടത്. പട്ടികയിൽ ഇടം നേടാൻ താൽപര്യമുള്ളവരുടെ അപേക്ഷ ഉൾപ്പെടെ പാർട്ടി സ്വീകരിച്ചിരുന്നു. 51 ഭാരവാഹികൾക്കായി വന്ന അപേക്ഷകൾ നേതാക്കളുമായി ചർച്ച ചെയ്ത് പട്ടിക പരിമിതപ്പെടുത്താനാണ് പാർട്ടിയുടെ നീക്കം.

അതേസമയം, ചില ജില്ലകളിൽ പ്രമുഖ നേതാക്കൾ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടല്ല. ഭൂരിപക്ഷം ജില്ലകൾക്കും ഏകീകൃത പട്ടിക തയ്യാറാക്കാൻ കഴിഞ്ഞിട്ടില്ല. തിരുവനന്തപരുത്ത് വി.എസ് ശിവകുമാർ, തമ്പാനൂർ രവി ഉൾപ്പടെ മുതിർന്ന നേതാക്കൾ അവരുടെ നിർദ്ദേശങ്ങൾ അറിയിച്ചില്ല. ചുമതലപ്പെട്ട ജനറൽ സെക്രട്ടറി തന്നെ സാധ്യതാപട്ടിക തയ്യാറാക്കട്ടെ എന്നതാണ് കെ.സി വേണുഗോപാലിന് ഒപ്പം ഉള്ളവരുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button