News

മതമൗലികവാദം അവസാനിപ്പിക്കും : ഇസ്ലാമിക മതനിയമങ്ങൾ പരിഷ്കരിക്കാൻ സമിതി രൂപീകരിച്ച് ഫ്രാൻസ്

പാരീസ്: ഫ്രഞ്ച് മുസ്‌ലിങ്ങളെ മതമൗലികവാദത്തിൽ നിന്നും മുക്തരാക്കാൻ സർക്കാർ സമിതിയെ നിയമിച്ച് ഇമ്മാനുവൽ മക്രോണിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സർക്കാർ. ഫോറം ഓഫ് ഇസ്ലാം എന്നാണ് രാജ്യത്തെ മതനിയമങ്ങൾ പൊളിച്ചെഴുതാൻ നിയമിച്ചിരിക്കുന്ന സമിതിയുടെ പേര്. ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.

സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികൾ, ഇമാമുമാർ, ബിസിനസ്സ് നേതാക്കൾ എന്നിവരും ഈ സമിതിയിലെ അംഗങ്ങളാണ്. ഈ അംഗങ്ങളെയെല്ലാം ഫ്രഞ്ച് സർക്കാർ നേരിട്ടാണ് തിരഞ്ഞെടുത്തത്. സമിതിയിലെ നാലിലൊന്ന് അംഗങ്ങൾ സ്ത്രീകളായിരിക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ. ഫ്രാൻ‌സിനെയും ഫ്രാൻ‌സിലുള്ള അഞ്ച് ദശലക്ഷം മുസ്ലീങ്ങളെയും മതമൗലികവാദത്തിൽ നിന്നും മുക്തരാക്കുന്നതിന് വേണ്ടിയാണ് സർക്കാരിന്റെ പുതിയ നീക്കം.

ഫ്രാൻസിലെ മുസ്ലീം മതാചാരങ്ങൾ രാജ്യത്തിന്റെ മതേതര മൂല്യവുമായി സമന്വയിക്കുന്നുണ്ടോയെന്നും ഈ സമിതി ഉറപ്പുവരുത്തും. അതേസമയം, ഈ നീക്കത്തിലൂടെ മുസ്ലീങ്ങൾക്കെതിരെ വിവേചനം കാണിക്കുകയാണ് ഫ്രഞ്ച് സർക്കാർ ചെയ്യുന്നതെന്ന് ആരോപിച്ച് നിരവധിപേർ രംഗത്തുവന്നിരുന്നു. രാജ്യത്ത് അടുത്തിടെയായി നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത് തീവ്രചിന്താഗതിയുള്ള മുസ്ലീങ്ങളായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു . അതുകൊണ്ടാണ്, ഇമ്മാനുവേൽ മക്രോണിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സർക്കാർ ഇപ്പോൾ ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button