KollamKeralaNattuvarthaLatest NewsNews

കഴുത്തിൽ കത്തിവെച്ച് രക്ഷപെടാൻ ശ്രമം: കീഴടക്കാനുള്ള ശ്രമത്തിൽ എസ്ഐയുടെ തോക്കില്‍നിന്ന് വെടിയേറ്റ് പ്രതിക്ക് പരിക്ക്

കൊല്ലം: പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിനെ അക്രമിച്ച പ്രതിക്ക് എസ്ഐയുടെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. പ്രതിയുടെ ആക്രമണത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കും പരുക്കേറ്റു. കൊല്ലം പത്തനാപുരത്ത് നടന്ന സംഭവത്തിൽ പരുക്കേറ്റ പ്രതിയും പോലീസുകാരും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

സംസ്ഥാനമൊട്ടാകെ നിരവധി കേസുകളിൽ പ്രതിയായ പുനലൂർ മണിയാര്‍‌ ചരുവിളവീട്ടില്‍ മുകേഷ‍ിനെ ഭാര്യവീടായ പുന്നലയില്‍നിന്ന് പിടികൂടാനുളള ശ്രമത്തിനിടെയാണ് പ്രതിക്കും പോലീസുകാര്‍ക്കും പരുക്കേറ്റത്. പോലീസുകാരിൽ ഒരാളായ വിഷ്ണുവിന്റെ കഴുത്തിൽ കത്തി വെച്ച് മുകേഷ് രക്ഷപെടാൻ ശ്രമിച്ചു. തുടർന്ന് എസ്ഐ ‌റിവോള്‍വര്‍ പുറത്തെടുത്തു. ഇത് കൈക്കലാക്കാന്‍ പ്രതി ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു.

സിൽവർ ലൈൻ പദ്ധതിയുടെ കടബാധ്യത യാത്രക്കാരെകൊണ്ട് മാത്രം തീർക്കാൻ കഴിയുമോയെന്ന് സംശയം: റെയിൽവേ മന്ത്രാലയം

മുകേഷിന്റെ മുഖത്ത് ഉരസിയാണ് വെടിയുണ്ട കടന്നുപോയത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഏറെ സാഹസികമായാണ് പ്രതിയെ പോലീസ് കീഴ്പ്പെടുത്തിയത്. പ്രതിയുടെ ആക്രമണത്തില്‍ എസ്ഐ അരുണ്‍കുമാറിന് പുറമെ മറ്റ് മൂന്ന് പോലീസുകാര്‍ക്കും പരുക്കേറ്റു. കഴിഞ്ഞദിവസം പുന്നലയിലെ ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button