KeralaLatest NewsNewsIndia

വാവ സുരേഷിന്റെ ആരോഗ്യ പുരോഗതിക്കായി തമിഴ്‌നാട് പോലീസിന്റെ പ്രത്യേക പൂജ

തെങ്കാശി: പാമ്പുപിടിയ്ക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായ വാവ സുരേഷിന്റെ ആരോഗ്യ പുരോഗതിക്കായി തമിഴ്‌നാട് പോലീസ് പ്രത്യേക പൂജ നടത്തി. തെങ്കാശി ജില്ലയിലെ കരിവാലം വണ്ടനല്ലൂര്‍ സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കാളിരാജന്‍, സബ് ഇന്‍സ്‌പെക്ടര്‍ രാജഗോപാല്‍, പഞ്ചായത്ത് പ്രസിഡന്റ് മാരിയപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരേഷിന്റെ ഫോട്ടോ പതിച്ച ബോര്‍ഡുമായി ശ്രീ പാല്‍വണ്ണനാഥന്‍ ക്ഷേത്രത്തില്‍ പൂജകളും വഴിപാടുകളും നടത്തിയത്.

വാവ സുരേഷ് പിടിക്കുന്ന പാമ്പുകളെ വനത്തില്‍ എത്തിച്ച് ആവാസ വ്യവസ്ഥയുടെ ഭാഗമാക്കാറുണ്ടെന്നും അതിനാലാണ് വാവ സുരേഷിനായി പ്രത്യേക പൂജ നടത്തിയതെന്നും പോലീസ് പറയുന്നു. സുരേഷിന് ആശംസകളുമായി പോലീസ് പ്രത്യേകം പോസ്റ്ററുകളും തയാറാക്കി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള വാവ സുരേഷിനെ അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button