KollamKeralaNattuvarthaNews

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടിയെ പീഡിപ്പിക്കാൻ ശ്രമം : രണ്ടു യുവാക്കൾ പിടിയിൽ

മ​യ്യ​നാ​ട് താ​ന്നി സാ​ഗ​ര​തീ​രം സൂ​നാ​മി ഫ്ലാ​റ്റി​ല്‍ ജോ​സ് (39), അ​നു (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ഇ​ര​വി​പു​രം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ. മ​യ്യ​നാ​ട് താ​ന്നി സാ​ഗ​ര​തീ​രം സൂ​നാ​മി ഫ്ലാ​റ്റി​ല്‍ ജോ​സ് (39), അ​നു (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പോ​ക്സോ നി​യ​മ​പ്ര​കാ​രം ഇ​ര​വി​പു​രം പൊ​ലീ​സ് ആണ്​ അ​റ​സ്റ്റ് ചെ​യ്തത്.

ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് ആ​റി​ന് പ്ര​തി​ക​ള്‍​ക്ക് പെ​ണ്‍​കു​ട്ടി​യോ​ടു​ള്ള മു​ന്‍ വി​രോ​ധ​ത്താ​ല്‍ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ന്‍റെ സ​മീ​പ​ത്തു​വ​ന്ന് അ​സ​ഭ്യം വി​ളി​ക്കു​ക​യും ജ​ന​ല്‍​ചി​ല്ല് എ​റി​ഞ്ഞ് ത​ക​ര്‍​ക്കു​ക​യും ചെ​യ്തു. ഇത് പെ​ണ്‍​കു​ട്ടി ചോ​ദ്യം​ചെ​യ്ത​തോ​ടെ ഒ​ന്നാം പ്ര​തി കൈ​യി​ല്‍ ക​ട​ന്നു​പി​ടി​ച്ചു. പി​ന്നീ​ട്, പ്ര​തി​ക​ള്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് വീ​ട്ടി​ല്‍ ക​യ​റി മാ​ന​ഹാ​നി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​ല്‍ മ​നം​നൊ​ന്ത് കു​ട്ടി ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ക്കു​ക​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

Read Also : ‘ഇത് രണ്ടാം ജന്മം’: പാവപ്പെട്ടവര്‍ വിളിച്ചാല്‍ ഇനിയും പാമ്പ് പിടിക്കാന്‍ പോകുമെന്ന് വാവ സുരേഷ്

ഇ​ര​വി​പു​രം ഇ​ന്‍​സ്​​പെ​ക്ട​ര്‍ അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ അ​രു​ണ്‍​ഷാ, ജ​യേ​ഷ്, അ​നു​രൂ​പ്, എ.​എ​സ്.​ഐ​മാ​രാ​യ മ​ഞ്ജു​ഷ, സി.​പി.​ഒ​മാ​രാ​യ ല​തീ​ഷ്, ദി​ലീ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് താ​ന്നി​യി​ല്‍ ​നി​ന്ന് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button