COVID 19KeralaLatest NewsNews

പ്രതിദിന കേസുകൾ കുറയുമ്പോഴും മരണനിരക്കിൽ ആശങ്ക ഒഴിയാതെ കേരളം: യഥാർത്ഥ കണക്കുകൾ പുറത്ത് വരുമ്പോൾ 2022ൽ മരിച്ചത് 2107 പേർ

മൂന്നാം തരംഗത്തിന്റെ തീവ്രത അസ്തമിക്കുമ്പോഴും മരണനിരക്ക് കുറയാത്തത് ആശങ്കാജനകമാണ്.

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തിൽ സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ മരണനിരക്ക് ഞെട്ടിക്കുന്നതാണ്. 2022 ൽ മാത്രം സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത് 2107 കൊവിഡ് മരണങ്ങൾ ആണ്. 2 നവജാത ശിശുക്കളുൾപ്പടെ പത്തു വയസ്സിൽ താഴെയുള്ള 9 കുട്ടികളും ഈ വർഷം കൊവിഡിന് കീഴടങ്ങി. രണ്ടാം തരംഗത്തിൽ സർക്കാർ പുറത്തുവിട്ട കണക്കിന്റെ ഇരട്ടി പ്രതിദിന മരണം സംസ്ഥാനത്ത് ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

Also read: ദിലീപിന് മുൻകൂ‍ർ ജാമ്യം, അറസ്റ്റ് ചെയ്യാൻ കാത്തിരുന്ന പൊലീസിന് തിരിച്ചടി

മൂന്നാം തരംഗത്തിന്റെ തീവ്രത അസ്തമിക്കുമ്പോഴും മരണനിരക്ക് കുറയാത്തത് ആശങ്കാജനകമാണ്. പ്രതിദിന മരണം 10 നും 30 നും ഇടയിലാണ് എന്നാണ് സർക്കാർ പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. മുൻ തരംഗങ്ങളെക്കാൾ മരണവും ഗുരുതര രോഗികളുടെ എണ്ണവും കുറഞ്ഞതായും സർക്കാർ നിരന്തരം ആവർത്തിച്ചു. എന്നാൽ ജനുവരി 1ന് ശേഷമുള്ള കണക്കുകൾ പ്രകാരം തന്നെ, സംസ്ഥാനത്ത് ഇതുവരെ 2107 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ഫെബ്രുവരി 4 ന് മാത്രം 225 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പക്ഷെ 24 മണിക്കൂറിൽ നടന്നത് 24 മരണങ്ങൾ ആണെന്നും, ബാക്കി 197 എണ്ണം മുൻ ദിവസങ്ങളിലേത് ആണെന്നും കണക്ക് രണ്ടായി കാണിച്ചാണ് സർക്കാർ പ്രതിദിന മരണം കുറവാണെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിച്ചത്. രണ്ടാം തരംഗത്തിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ദൈനംദിന മരണനിരക്ക് ആയിരുന്നു 225 മരണങ്ങൾ. വാക്സിനേഷനും രോഗതീവ്രത കുറഞ്ഞതും കണക്കിൽ എടുത്താൽ, സംസ്ഥാനത്ത് മൂന്നാം തരംഗത്തിൽ പ്രതിദിനം 57 മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തന്നെ ആശങ്കാജനകമാണ്.

വന്നുപോയ എല്ലാ തരംഗങ്ങളിലെയും കണക്കുകൾ അനുസരിച്ച്, സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്ക് 227 ആണെന്ന് സർക്കാർ ജൂൺ 6 ന് ജനങ്ങളെ അറിയിച്ചിരുന്നു. എന്നാൽ ഒന്ന്, രണ്ട്, മൂന്ന് തരംഗങ്ങളിലായി ഒറ്റദിവസം കൊണ്ട് 525 മരണങ്ങൾ വരെ സംസ്ഥാനത്ത് നടന്നതായി ഔദ്യോഗിക പട്ടിക വ്യക്തമാക്കുന്നു. 2021 മെയ് 12 ലെ കൊവിഡ് മരണനിരക്ക് 525 ആയിരുന്നു. എന്നാൽ അന്ന് സർക്കാർ പുറത്തുവിട്ട കണക്ക് വെറും 95 മരണം ആണ്. സുപ്രീം കോടതിയുടെ വിമർശനത്തെ തുടർന്ന് സർക്കാർ പഴയ മരണനിരക്ക് കൂട്ടത്തോടെ തിരുത്തുന്നത് കാരണം മരണപ്പട്ടിക ഇപ്പോൾ അനുദിനം വർദ്ധിക്കുകയാണ്. ഫെബ്രുവരി 1 ന് മാത്രം സർക്കാർ ഔദ്യോഗിക പട്ടികയിൽ 1205 മരണം കൂട്ടിച്ചേർത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button