Latest NewsNewsInternationalKuwaitGulf

വിമാനം യാത്ര പുറപ്പെടുന്നതിന് 20 മിനിറ്റ് മുൻപായി ഡിപ്പാർച്ചർ ഗേറ്റുകൾ അടയ്ക്കും: മുന്നറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: വിമാനം യാത്ര പുറപ്പെടുന്നതിന് 20 മിനിറ്റ് മുൻപായി ഡിപ്പാർച്ചർ ഗേറ്റുകൾ അടയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഈ സമയത്തിന് ശേഷമെത്തുന്ന യാത്രികർക്ക് ഡിപ്പാർച്ചർ ഗേറ്റുകളിലൂടെ വിമാനത്തിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും ഡിജിസിഎ വ്യക്തമാക്കി.

Read Also: സില്‍വര്‍ലൈന്‍ പദ്ധതി, പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം : പരിസ്ഥിതി അനുമതിക്കായി അപേക്ഷ ലഭിച്ചിട്ടില്ല

2022 ഫെബ്രുവരി 6-നാണ് കുവൈത്ത് ഡിജിസിഎ ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. ബാഗേജ് കൗണ്ടറുകളിൽ ബാഗേജ് ചെക്ക്-ഇൻ പൂർത്തിയാക്കിയ യാത്രികർക്കും ഈ നിബന്ധന ബാധകമാണ്. യാത്ര പുറപ്പെടുന്ന സമയത്തിന് 20 മിനിറ്റ് മുൻപായി ഡിപ്പാർച്ചർ ഗേറ്റുകൾ അടച്ച ശേഷം ഡിപ്പാർച്ചർ ഗേറ്റിലെത്തുന്ന ബാഗേജ് ചെക്ക്-ഇൻ പൂർത്തിയാക്കിയ യാത്രികരെയും യാത്രചെയ്യുന്നതിനായി വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.

Read Also: അടുത്ത 100 വര്‍ഷത്തേക്ക് അധികാരത്തില്‍ വരില്ലെന്ന് കോണ്‍ഗ്രസ് നിശ്ചയിച്ചയിച്ചു കഴിഞ്ഞു : പ്രധാനമന്ത്രി നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button