Latest NewsUAENewsInternationalGulf

വിദേശികൾക്കുള്ള വിവാഹ നിയമം ലളിതമാക്കി അബുദാബി: നിയമത്തിന് അംഗീകാരം നൽകി യുഎഇ ഉപപ്രധാനമന്ത്രി

അബുദാബി: വിദേശികൾക്കുള്ള വിവാഹ നിയമം ലളിതമാക്കി അബുദാബി. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയും ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ചെയർമാനുമായ ശൈഖ് മുൻസൂർ ബിൻ സായിദ് അൽ നഹ്യാൻ രാജ്യാന്തര മാനദണ്ഡം അനുസരിച്ചുള്ള പുതിയ വിവാഹബന്ധ നിയമത്തിന് അംഗീകാരം നൽകി. അബുദാബിയിലെ സിവിൽ ഫാമിലി കോർട്ടിലാണ് ഇതുസംബന്ധിച്ച അപേക്ഷ നൽകേണ്ടത്.

Read Also: ‘പിണറായി കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതി’ : നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനെതിരെ ചെന്നിത്തല

വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങൾ, നഷ്ടപരിഹാരം, വിവാഹമോചനം, കുട്ടികളുടെ സംയുക്ത സംരക്ഷണം, സാമ്പത്തിക അവകാശങ്ങളിൽ തീരുമാനമെടുക്കൽ, വിൽപത്രം, പിൻതുടർച്ചാവാകാശം, ദത്തെടുക്കൽ തുടങ്ങി 52 കാര്യങ്ങൾ സിവിൽ കുടുംബ കോടതിയുടെ അധികാരപരിധിയിൽ വരും. സങ്കീർണ നടപടികളും നീണ്ട സാക്ഷി വിസ്താരവും ഒഴിവാക്കി ഇരുവരുടെയും സമ്മതത്തോടെ വിവാഹമോചനത്തിന് അവസരമൊരുക്കുമെന്നതും നിയമത്തിന്റെ സവിശേഷതയാണ്. വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ജീവനാംശത്തിനു അവകാശമുണ്ട്. ദാമ്പത്യകാല ദൈർഘ്യം, പ്രായം, സാമ്പത്തിക സ്ഥിതി എന്നിവയെല്ലാം പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുക. കുട്ടിയെ നോക്കാനായി ജീവിത പങ്കാളികളിൽ ആരെങ്കിലും ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ സാമ്പത്തിക സഹായം നൽകാൻ പങ്കാളിക്കു ബാധ്യതയുണ്ടെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

അമുസ്ലിം വിൽപത്രം റജിസ്റ്റർ ചെയ്യൽ, ഒരു പ്രവാസിക്ക് അവന്റെ/അവളുടെ എല്ലാ സ്വത്തുക്കളും അവൻ/അവൾ ആഗ്രഹിക്കുന്നവർക്ക് മരണശേഷം വീതിച്ചു നൽകുന്നതിനുള്ള അവകാശമുണ്ട്. വിൽപത്രം എഴുതാതെ മരിച്ചാൽ സ്വത്തിന്റെ പകുതി ഇണയ്ക്കും ബാക്കി മക്കൾക്കും വീതിച്ചു നൽകുമെന്നും നിയമത്തിൽ പറയുന്നു.

Read Also: സംസ്ഥാനത്ത് വൈദ്യുതി നിരക്ക്‌ വർദ്ധിപ്പിക്കണമെന്ന് കെഎസ്‌ഇബി

shortlink

Related Articles

Post Your Comments

Related Articles


Back to top button