ErnakulamLatest NewsKeralaNattuvarthaNews

ദിലീപ് നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഒരുപടി കൂടി അടുത്തെത്തി: രാഹുൽ ഈശ്വർ

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ളവർക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഈശ്വർ. പൊതുബോധത്തിന് മുകളിൽ നീതിബോധം നേടിയ വിജയമാണിതെന്നും ഇത് ദിലീപിന്റെ വിജയം മാത്രമല്ലെന്നും രാഹുൽ ഈശ്വർ പറയുന്നു. നിയമം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന നീതി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടെയും വിജയമാണെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. കോടതി നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഒരുപടി കൂടി ദിലീപ് അടുത്തെത്തി എന്ന് വേണം കരുതാൻ എന്നും രാഹുൽ കൂട്ടിച്ചേർത്തു.

രാഹുൽ ഈശ്വറിന്റെ വാക്കുകൾ ഇങ്ങനെ;

ഇത് ശ്രി ദിലീപിന്റെ മാത്രം വിജയമല്ല, ഓരോ വ്യക്തിയുടെയും മനുഷ്യന്റെയും ഈ നാട്ടിൽ നിയമം നിലനിന്നു കാണണം എന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും വിജയമാണ്. പൊതുബോധത്തിന് മുകളിൽ നീതിബോധം നേടിയ വിജയമാണിത്. പൊതുബോധത്തിന്റെ പേരിൽ ഒരു വ്യക്തിയെ വളഞ്ഞിട്ട് വേട്ടയാടുന്നു ഇത്രയും കാലം. പൊലീസും പ്രോസിക്യൂഷനും മാധ്യമങ്ങളും ദിലീപിനെ വളഞ്ഞിട്ട് വേട്ടയാടി. ഇന്നത്തെ കോടതി വിധിയോടെ അവർ പറഞ്ഞതെല്ലാം അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു. ഇതിനർഥം കോടതി, ദിലീപ് നിരപരാധിയാണെന്ന് പ്രഖ്യാപിച്ചെന്നല്ല. പക്ഷേ കോടതി നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഒരുപടി കൂടി ദിലീപ് അടുത്തെത്തി എന്ന് വേണം കരുതാൻ.

ലഹരി മരുന്ന് നിർമാർജനം: ബോധവത്കരണം ശക്തമാക്കി അബുദാബി പോലീസ്

കോടതിയോട് അവസാനം പ്രോസിക്യൂഷൻ സഹികെട്ട് പറഞ്ഞു, പൊതുജനത്തിന്റെ വിശ്വാസം കാക്കാൻ കോടതി ജാമ്യം അനുവദിക്കരുതെന്ന്. ഇതെന്ത് അവസ്ഥയാണ്. നാളെ നമുക്കെതിരെയും ഇതുപോലെ ഗൂഢാലോചന കേസ് എടുക്കുന്ന അവസ്ഥയുണ്ടാകും. ഒരുകാര്യം ഓർക്കുക, നമ്മളെല്ലാം ആക്രമണത്തിന് ഇരയായ നടിക്കൊപ്പം തന്നെയാണ്. അതിന് കൂട്ടുനിന്നവരെ ശിക്ഷിക്കുക തന്നെ വേണം. ഈ കേസുമായി പ്രകടമായി ബന്ധമുണ്ടെന്ന് ഒരു തെളിവുമില്ലാത്ത ദിലീപിനെ എങ്ങനെയെങ്കിലും കുടുക്കണമെന്ന് വിചാരിക്കുന്ന ചിലർക്ക് കിട്ടിയ ശക്തമായ തിരിച്ചടിയാണ് ഈ ജാമ്യം.

ബാലചന്ദ്രകുമാർ ദിലീപിനെ കുടുക്കാനാണ് ശ്രമിച്ചത്. അതിന്റെ തെളിവുകൾ ഓഡിയോ ക്ലിപ്പായി നമ്മള്‍ കേട്ടു. ദിലീപിന്റെ കുടുംബത്തിലെ എല്ലാവരെയും ഈ കേസിൽ വലിച്ചിഴച്ചു. ഇവിടെ കോടതിയെ സല്യൂട്ട് ചെയ്യുന്നു. നാല് വശത്തു നിന്നും കോടതിയെ ആക്രമിച്ചിട്ടും നീതിപൂർവമായ വിധി അനുവദിച്ചു. അത് കോടതിയുടെ വിശ്വാസത്തെ വർധിപ്പിക്കുന്നു. നാളെ നമുക്കും നീതി ലഭിക്കും എന്നതിന്റെ തെളിവാണ്. കോടതികൾക്കൊരു ബി​ഗ് സല്യൂട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button