ThiruvananthapuramLatest NewsKeralaNattuvarthaNews

വാൽമുറിക്കൽ പല്ലികളുടെ ഡിഫൻസാണ്, മുറിച്ചാലും പോകാത്ത വാലാണ് ജാതി എന്ന പ്രശ്നം: അരുൺ കുമാർ

തിരുവനന്തപുരം: മലയാളം മിഷൻ ഡയറക്ടറായി ചുമതലയേറ്റ കവി മുരുകൻ കാട്ടാക്കടയെ സ്വാഗതം ചെയ്തുകൊണ്ട് മലയാളം മിഷൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായിരുന്നു. ‘മുരുകൻ കാട്ടാക്കട’ എന്നതിന് പകരം, ‘ആർ മുരുകൻ നായർ’ എന്നാണ് പോസ്റ്റിൽ ചേർത്തിരുന്നത്. അതേസമയം ഇടത് അനുഭാവിയായ കവി പേരിനൊപ്പം ജാതി ചേർത്തത് സോഷ്യൽ മീഡിയയിൽ ചർച്ചയായി.

വിഷയവുമായി ബന്ധപ്പെട്ട് നിരവധിപ്പേരാണ് വിമർശനവുമായി രംഗത്ത് വന്നത്. തുടർന്ന് അൽപ്പസമയത്തിനകം പേരിൽ മാറ്റം വരുത്തി പോസ്റ്റ് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകനായ അരുൺ കുമാർ. വാൽമുറിക്കൽ പല്ലികളുടെ ഡിഫൻസാണെന്നും മുറിച്ചാലും പോകാത്ത വാലാണ് ജാതി എന്ന പ്രശ്നം എന്നും അരുൺ ഫേസ്ബുക്കിൽ കുറിച്ചു.

അരുൺ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഹ്യൂണ്ടായ് വിഷയത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ : ദക്ഷിണ കൊറിയന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി താക്കീത്

ഈ കളി കൊള്ളാം!
ഒരു പോസ്റ്റർ മാറ്റിയാൽ ജാതിവാൽ മായുന്ന കളി!
പക്ഷെ ഇതു മായ്ക്കാൻ കഴിയാത്തവരുടെ ജാതിയാണ് സാറേ പ്രശ്നം. അത് തൂത്ത് തുടച്ചാൽ പോവില്ല എന്നതാണ് പ്രശ്നം. എൻ്റെ കാഴ്ചയിൽ മാത്രല്ല നിൻ്റെ കാഴ്ചയിൽ കൂടിയാണ് ജാതി വളർന്ന് മരമായി വേരാഴ്തുന്നത് എന്നതാണ് പ്രശ്നം.
വാൽമുറിക്കൽ പല്ലികളുടെ ഡിഫൻസാണ്. മുറിച്ചാലും പോകാത്ത വാലാണ് ജാതി എന്ന പ്രശ്നം.
ഈ പോസ്റ്റർ പ്രശ്നവൽക്കരിച്ചവർക്കഭിവാദ്യങ്ങൾ.
പ്രിയ മുരുകന് ആശംസകൾ!

shortlink

Related Articles

Post Your Comments

Related Articles


Back to top button