Latest NewsInternational

നേപ്പാൾ അതിർത്തി കയ്യേറി ചൈനീസ് സൈന്യം : ആരോപണവുമായി നേപ്പാൾ

കാഠ്മണ്ഡു: ഇരുരാജ്യങ്ങളും പങ്കിടുന്ന അന്താരാഷ്ട്ര അതിർത്തിയിലൂടെ ചൈന നേപ്പാളിലേക്ക് അതിക്രമിച്ചു കയറുന്നുവെന്ന് നേപ്പാൾ. നുഴഞ്ഞു കയറ്റം ആരോപിക്കുന്ന നേപ്പാൾ സർക്കാരിന്റെ റിപ്പോർട്ട് ബിബിസി പുറത്തു വിട്ടു. നേപ്പാളിൽ നിന്ന് ആദ്യമായാണ് ഇത്തരത്തിലുള്ള ഔദ്യോഗിക വിവരം പുറത്തു വരുന്നത്. നേപ്പാളിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഹുംല ജില്ലയിൽ ചൈന അതിക്രമിച്ച് കയറുന്നുവെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് റിപ്പോർട്ട് കമ്മീഷൻ ചെയ്തിരിക്കുന്നത്. എന്നാൽ, ഇതെല്ലാം നിഷേധിച്ചു കൊണ്ട് കാഠ്മണ്ഡുവിലെ ചൈനീസ് എംബസി രംഗത്തെത്തി. ഈ പ്രദേശങ്ങളിൽ യാതൊരു കയ്യേറ്റവും നടന്നിട്ടില്ലെന്ന് അവർ വാദിക്കുകയും ചെയ്തു. ചോദ്യങ്ങളോട് നേപ്പാൾ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നേപ്പാളും ചൈനയും തമ്മിൽ ഏകദേശം 1,400 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. 1960-കളുടെ തുടക്കത്തിൽ, ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പു വച്ച ഉടമ്പടികളുടെ ഭാഗമായാണ് അതിർത്തികൾ നിശ്ചയിച്ചിരിക്കുന്നത്. അതിർത്തിയിൽ നേപ്പാളിന്റെ ഭാഗത്ത് ചൈന നിരവധി കെട്ടിടങ്ങൾ നിർമ്മിച്ചതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, ഹംലയിലേക്ക് ഒരു ടാസ്ക് ഫോഴ്സിനെ നേപ്പാൾ അയച്ചിരുന്നു.
നേപ്പാൾ അതിർത്തിയിലെ ലാലുങ്ജോംഗ് എന്ന സ്ഥലത്ത് ചൈനീസ് സുരക്ഷാ സേന മതപരമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതായി ഈ സംഘം കണ്ടെത്തിയതായും ബിബിസിക്ക് ലഭിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button