Latest NewsIndia

ഫ്ലൈറ്റ് ഇടിച്ചിറക്കി : പൈലറ്റിന് 85 കോടിയുടെ ബിൽ നൽകി മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: വിമാനം ക്രാഷ് ലാൻഡ് ചെയ്ത പൈലറ്റിന് 85 കോടി രൂപയുടെ ബില്ല് നൽകി മധ്യപ്രദേശ് സർക്കാർ. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ മരുന്ന് റെംഡിസിവറുമായി വന്ന വിമാനമാണ് ലാൻഡിങ്ങിന് ഇടയിൽ അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ വർഷം ഗ്വാളിയോർ മഹാരാജ്പുര വിമാനത്താവളത്തിൽ വച്ചാണ് സംഭവം ഉണ്ടായത്. അപകടത്തിൽ, പൈലറ്റുമാർക്കും കൂടെയുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റിരുന്നു.

മഹാമാരിക്കാലത്ത് സ്വന്തം ജീവൻ പോലും വകവെക്കാതെ സേവനം ചെയ്തതിന് ‘കോവിഡ് പോരാളി’യെന്ന് വിശേഷിക്കപ്പെട്ട പൈലറ്റാണ് ക്യാപ്റ്റൻ മജീദ് അക്തർ. അദ്ദേഹത്തിനാണ് മധ്യപ്രദേശ് സർക്കാർ ഈ ബില്ല് നൽകിയിരിക്കുന്നത്. അതേസമയം, അപകടത്തിന് കാരണമായ തടസ്സത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് ക്യാപ്റ്റൻ വ്യക്തമാക്കി. കൂടാതെ, വിമാനം പറപ്പിക്കാൻ അനുവദിക്കുന്നത് മുൻപ് അതിന് ഇൻഷൂറൻസെടുത്തിട്ടില്ലെന്നും, അതിൽ പിഴവ് സംഭവിച്ചത് ആർക്കാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, ഇതിനെതിരെ സർക്കാർ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. 60 കോടിയോളം രൂപ വിലവരുന്ന വിമാനത്തിനാണ് അപകടം സംഭവിച്ചത്. കൂടാതെ, സ്വകാര്യ വിമാന ഓപ്പറേറ്ററുമാർക്ക് 25 കോടി രൂപ കൊടുത്താണ് വിമാനങ്ങൾ വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നും സർക്കാർ അറിയിച്ചു. ഇവയെല്ലാം ചേർത്ത്‌ 85 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന്
സർക്കാർ ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button