AlappuzhaKeralaNattuvarthaLatest NewsNews

കണ്ടത് സുകുമാരക്കുറുപ്പിനെ?: ബിവറേജസ് മാനേജരുടെ പരാതിയിൽ ശങ്കരഗിരി ഗിരി സ്വാമിക്കായി അന്വേഷണം ആരംഭിച്ച് ക്രൈം ബ്രാഞ്ച്

ആലപ്പുഴ: ചാക്കോ വധക്കേസിലൂടെ കുപ്രസിദ്ധനായ സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ബിവറേജസ് ഷോപ്പ് പത്തനംതിട്ട മാനേജര്‍ റെന്‍സി ഇസ്മയിലാണ് പുതിയ വിവരങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്. ഇയാള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

അടുത്തിടെ ട്രാവല്‍ ബ്ലോഗില്‍ കണ്ട സ്വാമി സുകുമാരക്കുറുപ്പ് തന്നെയെന്ന് റെന്‍സി ഇസ്മയില്‍ പറയുന്നു. കാഷായ വേഷം, നരച്ച താടി, രുദ്രാക്ഷമാല തുടങ്ങിയവ ധരിച്ച നിലയിൽ കണ്ട വ്യക്തിക്കെതിരെയാണ് റെന്‍സി സംശയം ഉന്നയിച്ചത്. മുഖ്യമന്ത്രിക്കടക്കം വിവരങ്ങള്‍ കൈമാറിക്കൊണ്ട് റെന്‍സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കോടതി വിധി മാനിച്ച് സംപ്രേക്ഷണം തല്‍ക്കാലം നിര്‍ത്തുന്നു , നിയമപോരാട്ടം തുടരും : ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്‍

കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെത്തിയ ക്രൈം ബ്രാഞ്ച് സംഘം റെന്‍സി ഇസ്മയിലിന്റെ മൊഴി രേഖപ്പെടുത്തി. ഗുജറാത്തില്‍ മുന്‍പ് അധ്യാപകനായിരുന്ന റെന്‍സി അവിടെ ആശ്രമ അന്തേവാസിയായ ശങ്കരഗിരി ഗിരി എന്ന സ്വാമിയെ പരിചയപ്പെട്ടിരുന്നു എന്നും ശേഷം പത്രങ്ങളില്‍ സുകുമാരക്കുറുപ്പിന്റെ ചിത്രങ്ങള്‍ കണ്ടതോടെയാണ് അന്ന് കണ്ടത് കുറുപ്പ് ആണെന്ന സംശയങ്ങള്‍ ഉടലെടുത്തതെന്നും റെൻസി വ്യക്തമാക്കി.

വിവരങ്ങള്‍ അന്ന് തന്നെ പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും കാര്യമായ നടപടികളുണ്ടായിരുന്നില്ലെന്നും കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാവിവരണങ്ങള്‍ ഉള്‍പ്പെടുന്ന ബ്ലോഗ് കണ്ടതോടെ റെന്‍സി വീണ്ടും സംശയം ഉന്നയിച്ച് പരാതി നല്‍കുകയായിരുന്നു എന്നും റെന്‍സി പറയുന്നു. ചാക്കോ വധക്കേസില്‍ മാവേലിക്കര പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റാണ് അന്വേഷിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button