Latest NewsInternational

ഫെബ്രുവരി 9,10 തീയതികളില്‍ സൗരക്കൊടുങ്കാറ്റ് ഉണ്ടാകും, ഭൂമിയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്

സിഗ്‌നല്‍ തകരാറുകള്‍ക്ക് സാദ്ധ്യത

കാലിഫോര്‍ണിയ : ഫെബ്രുവരി 9, 10 തീയതികളില്‍ സൗരക്കൊടുങ്കാറ്റിന് സാധ്യതയെന്ന് ബഹിരാകാശ ഗവേഷകര്‍. സൂര്യനില്‍ നിന്നും വലിയ തോതില്‍ പുറന്തള്ളപ്പെടുന്ന ഊര്‍ജശ്രേണികള്‍ ഭൂമിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് ചിലയിടങ്ങളില്‍ സിഗ്‌നല്‍ തകരാറുകളും ധ്രുവദീപ്തികളും ഉണ്ടാകാന്‍ കാരണമായേക്കാം എന്നും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ സ്‌പേസ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

Read Also : അതിവേഗ യാത്ര: വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് ബദലാകുമെന്ന് ശശി തരൂര്‍

മണിക്കൂറില്‍ 21,60,000 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിക്ക് സമീപത്ത് കൂടി സൂര്യനില്‍ നിന്നുള്ള പുറന്തള്ളലുകള്‍ കടന്ന് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രത്യക്ഷത്തില്‍ അപകടം ഉണ്ടാക്കിയേക്കില്ല. എന്നാല്‍ ചെറിയ തോതിലുള്ള ഭൗമ കാന്തിക കൊടുങ്കാറ്റിന് കാരണമായേക്കാം.

സൂര്യന്റെ കൊറോണയില്‍ നിന്നും വലിയ തോതില്‍ പ്ലാസ്മയും കാന്തിക മണ്ഡലവും പുറത്തു വരുന്ന പ്രക്രിയയാണ് കൊറോണല്‍ ദ്രവ്യ പ്രവാഹം. സൂര്യനില്‍ നിന്നും പുറപ്പെട്ടാല്‍ 15 മുതല്‍ 18 മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിന് ഭൂമിയില്‍ എത്താന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button