Latest NewsNewsIndia

യുക്രെയ്ൻ റഷ്യ സംഘർഷം ലഘൂകരിക്കാൻ മുൻകൈയെടുത്ത് ഫ്രാൻസ്: മക്രോൺ പുടിനുമായി കൂടിക്കാഴ്ച നടത്തി

യുദ്ധമുണ്ടായാൽ അരലക്ഷം സാധാരണക്കാരുൾപ്പെടെ മുക്കാൽ ലക്ഷം പേർക്ക് ജീവഹാനിയുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചുകൊണ്ടുള്ള അമേരിക്കയുടെ പ്രസ്താവനയ്ക്കെതിരെ യുക്രെയ്ൻ രംഗത്തെത്തിയിരുന്നു.

മോസ്കോ: യുക്രെയ്ന്‍ റഷ്യ സംഘർഷം ലഘൂകരിക്കാൻ മുൻകൈയെടുത്ത് ഫ്രാൻസ് സമാധാന ചർച്ചകളിൽ ഏർപ്പെടുന്നു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. യുദ്ധം ഒഴിവാക്കണമെന്ന് പുടിനോട് മക്രോൺ അഭ്യർത്ഥിച്ചു. അഞ്ച് മണിക്കൂറോളമാണ് ക്രിംലിനിലെ രാഷ്ട്രപതിമാരുടെ കൂടിക്കാഴ്ച നീണ്ടത്. ഇന്ന് യുക്രൈനിൽ എത്തുന്ന മക്രോൺ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കിയുമായും കൂടിക്കാഴ്ച നടത്തും.

Also read: അതിവേഗ യാത്ര: വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് ബദലാകുമെന്ന് ശശി തരൂര്‍

അതേസമയം, അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസും വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി. യുക്രെയ്നെ ആക്രമിക്കുന്ന പക്ഷം റഷ്യയിൽ നിന്ന് ജർമ്മനിയിലേക്ക് വാതകം എത്തിക്കുന്ന നോർഡ് സ്ട്രീം 2 പൈപ്പ്‍ലൈൻ പദ്ധതി റദ്ദാക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും പ്രഖ്യാപിച്ചു.

യുദ്ധമുണ്ടായാൽ അരലക്ഷം സാധാരണക്കാരുൾപ്പെടെ മുക്കാൽ ലക്ഷം പേർക്ക് ജീവഹാനിയുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചുകൊണ്ടുള്ള അമേരിക്കയുടെ പ്രസ്താവനയ്ക്കെതിരെ യുക്രെയ്ൻ രംഗത്തെത്തിയിരുന്നു. ഊഹാപോഹങ്ങൾ സത്യങ്ങളായി പ്രചരിപ്പിക്കരുതെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. ഇതിനിടെ, നാറ്റോയെ ശക്തിപ്പെടുത്താൻ നടത്തുന്ന നീക്കത്തിന്റെ ഭാഗമായി പോളണ്ടിലേക്ക് അമേരിക്ക 1700 സൈനികരെ കൂടി നിയോഗിച്ചു. അമേരിക്ക ജർമ്മനിയിലേക്കും 300 സൈനികരെ അയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button