Latest NewsNewsIndia

ബിജെപിയെ യുപിയിൽ നിന്ന് പുറത്താക്കിയാല്‍ ഇന്ത്യയിൽ നിന്നുതന്നെ നീക്കാം: മമത ബാനര്‍ജി

ഡൽഹി: യുപിയിൽനിന്നു നീക്കാനായാൽ, ബിജെപിയെ ഇന്ത്യയിൽനിന്നുതന്നെ നീക്കാമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. എസ്‌പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവിനോപ്പം ലക്നൗവിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ.

മമതയുടെ യുപി പ്രവേശത്തോടെ ബിജെപി കൂടുതൽ കുഴപ്പത്തിലായിരിക്കുകയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം, യുപിയിൽ മത്സരത്തിനില്ലെന്നും എന്നാൽ സഹോദരൻ അഖിലേഷിനെ പിന്തുണയ്ക്കുമെന്നും മമത വ്യക്തമാക്കി.

രാജ്യസുരക്ഷ വ്യാഖ്യാതാവിന്റെ ഇഷ്ടം പോലെ വ്യാഖ്യാനിക്കാവുന്ന ആശയമാകരുത്: സിന്ധു സൂര്യകുമാര്‍

എസ്പിക്ക് വോട്ടു ചെയ്യാൻ വോട്ടർമാരോട് ആവശ്യപ്പെടാനാണ് താൻ യുപിയിലെത്തിയതെന്നും ഫെബ്രുവരി 15നു വാരാണസി സന്ദർശിക്കുമെന്നും മമത പറഞ്ഞു. ബിജെപിയെ യുപിയിൽ നിന്ന് നീക്കാനായാൽ, ഇന്ത്യയിൽനിന്നുതന്നെ നീക്കാമെന്നും ന്യൂനപക്ഷ വിഭാഗങ്ങളോടും മറ്റു വിഭാഗങ്ങളോടും വോട്ടുകൾ ഭിന്നിച്ചു കളയരുതെന്നും മമത മമത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button