Latest NewsInternational

വിവിധ രാജ്യങ്ങളിൽ നടത്തിയ സൈബർ ആക്രമണത്തിലൂടെ ഉത്തരകൊറിയ നേടുന്നത് കോടികൾ: റിപ്പോർട്ടുമായി യുഎൻ

ജനീവ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കിങ് ജോങ് ഉൻ നയിക്കുന്ന ഉത്തരകൊറിയയുടെ പ്രധാന വരുമാന സ്രോതസ് സൈബർ ആക്രമണമെന്ന് റിപ്പോർട്ട്. 2020ന് ശേഷം ഉത്തരകൊറിയ സൈബർ ആക്രമണം ശക്തമാക്കി. ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾ ലക്ഷ്യമാക്കിയാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ വൻകിട ധനകാര്യ സ്ഥാപനങ്ങൾ, ക്രിപ്‌റ്റോകറൻസി സ്ഥാപനങ്ങൾ, എക്‌സ്‌ചേഞ്ച് എന്നിവയെ ലക്ഷ്യമാക്കിയാണ് ഉത്തരകൊറിയ സൈബർ നടത്തുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവടങ്ങളിലെ മൂന്ന് ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളിൽ നിന്നായി സൈബർ ആക്രമണങ്ങളിലൂടെ 50 മില്യൺ ഡോളറിലധികം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഐക്യരാഷ്ട്രസഭയുടെ രഹസ്യ റിപ്പോർട്ടിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.വിദഗ്ധരായ ആയിരക്കണക്കിന് പേരെ ഉൾക്കൊള്ളിച്ചുള്ളതാണ് ഉത്തരകൊറിയയുടെ സൈബർസംഘം.

കിമ്മിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ നീക്കങ്ങൾ നടക്കുന്നത്. 2020 – 2021 വർഷങ്ങളിലാണ് വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ മൂന്ന് ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളിൽ സൈബർ ആക്രമണം നടത്തിയത്. കഴിഞ്ഞ വർഷം മാത്രം ക്രിപ്‌റ്റോകറൻസി സ്ഥാപനങ്ങൾ ലക്ഷ്യമാക്കി ഏഴ് ആക്രമണങ്ങളാണ് നടത്തിയതെന്ന് ബ്ലോക്ക്ചെയിന്‍ ഗവേഷണ സ്ഥാപനമായ ചൈനാലിസിസ് റിപ്പോർട്ട് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button