Latest NewsKeralaNews

പാറക്കെട്ടില്‍ 30 മണിക്കൂറായി കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കേരളത്തിന് ഇതുവരെ സാധിച്ചിട്ടില്ല : സന്ദീപ് വാര്യര്‍

കേരളത്തിന് ഒരു ക്രൈസിസ് മാനേജ്മെന്റ് സംവിധാനം ഫലപ്രദമായി ഉണ്ടോ? സന്ദീപ് വാര്യര്‍

 

പാലക്കാട് : പാലക്കാട് മലമ്പുഴ ചെറാട് കുറുമ്പാച്ചി മലയില്‍ കാല്‍ വഴുതി വീണ് പാറയിടുക്കില്‍ കുടുങ്ങിയ ആര്‍.ബാബു എന്ന യുവാവിനെ രക്ഷിക്കാന്‍ ഒരു പകല്‍ മുഴുവന്‍ നീണ്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സാധിച്ചിട്ടില്ല. കേരളത്തിന് ഇത് നാണക്കേട് തന്നെയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിനെ കുറിച്ച് സന്ദീപ് വാര്യര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കേരളത്തിന് ഇത്രയധികം സന്നാഹങ്ങള്‍ ഉണ്ടായിട്ടും രക്ഷാദൗത്യത്തിന് അയല്‍ സംസ്ഥാനമായ കര്‍ണാടകയേയും സൈന്യത്തെയും ആശ്രയിച്ചിരിക്കുകയാണ് കേരളം ഇപ്പോള്‍. പ്രതിമാസം 80 ലക്ഷം രൂപ കൊടുത്ത് വാടകയ്ക്ക് എടുത്ത മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ എവിടെ പോയെന്നും സന്ദീപ് ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘പാലക്കാട് മലമ്പുഴ ചെറാട് കുറുമ്പാച്ചി മലയില്‍ കാല്‍ വഴുതി വീണ് പാറയിടുക്കില്‍ കുടുങ്ങിയ ആര്‍.ബാബു എന്ന യുവാവിനെ രക്ഷിക്കാന്‍ ഒരു പകല്‍ മുഴുവന്‍ നീണ്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സാധിച്ചിട്ടില്ല . ബംഗളൂരുവില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക സംഘം എത്തും എന്നാണ് ഒടുവിലായി അറിയാന്‍ കഴിഞ്ഞത്. ആ യുവാവിനെ എത്രയും പെട്ടെന്ന് സുരക്ഷിതമായി താഴെ എത്തിക്കാന്‍ സാധിക്കട്ടെ’.

‘പക്ഷെ ഈ സാഹചര്യത്തില്‍ നമ്മള്‍ ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട് . കേരളത്തിന് ഒരു ക്രൈസിസ് മാനേജ്‌മെന്റ് സംവിധാനം ഫലപ്രദമായി ഉണ്ടോ? പ്രളയനാന്തരം പോലും അടിയന്തര സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കാനുള്ള ഒരു സംവിധാനം ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലേ ?
ഇന്നലെ രാത്രി രക്ഷാ ദൗത്യം തുടങ്ങിയെങ്കിലും എന്‍ഡിആര്‍എഫ് ടീമിനെ വിളിക്കുന്നത് ഇന്ന് പകല്‍ പത്ത് മണിക്ക് മാത്രം (സര്‍ക്കാര്‍ കാര്യം മുറ പോലെ) . സൈന്യത്തെ വിളിച്ചത് വൈകീട്ട് മാത്രം . അവര്‍ നാളെയെത്തും. 24 മണിക്കൂറായി വെള്ളമോ ഭക്ഷണമോ ഇല്ലാതെ ആ യുവാവ് പാറക്കെട്ടില്‍ കുടുങ്ങി കിടക്കുന്നു’.

‘പ്രതിമാസം 80 ലക്ഷം രൂപ വാടകയ്‌ക്കെടുത്ത മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ എവിടെപ്പോയി ? . ധൂര്‍ത്തെന്ന് വിമര്ശനമുയര്‍ന്നപ്പോള്‍ അന്ന് പറഞ്ഞ ന്യായം അടിയന്തര സാഹചര്യങ്ങളില്‍ പോലീസിനും ഉപയോഗിക്കാമെന്നായിരുന്നു. ഇന്ന് പാലക്കാട് അടിയന്തര സാഹചര്യം ഉണ്ടായപ്പോള്‍ കോസ്റ്റ് ഗാര്‍ഡിന്റെ കൊപ്റ്റര്‍ വരേണ്ടി വന്നു. മുഖ്യന്റെ ഹെലികോപ്റ്റര്‍ എവിടെ പോയി ? മുഖ്യമന്ത്രിക്ക് വേണ്ടി വാടകക്കെടുത്ത ഹെലികോപ്റ്റര്‍ റസ്‌ക്യു മിഷന് യോജിച്ചതല്ല എന്ന ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു’.

‘നമ്മുടെ ഫയര്‍ ഫോഴ്സിനെ ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ ശക്തിപ്പെടുത്തണ്ടേ ? അടിയന്തര സാഹചര്യം വരുമ്പോള്‍ കേരളം വായ പൊളിച്ച് നില്‍ക്കുന്നത് ഇതാദ്യമാണോ ? ഇടക്ക് ദുബായിലോ അമേരിക്കയിലോ നെതര്‍ലാന്‍ഡ്സിലോ ഒക്കെ പോകുമ്പോള്‍ ഇത്തരം ചില സാഹചര്യങ്ങളെ അവര്‍ എങ്ങനെ നേരിടും എന്ന് കൂടി പഠിക്കുന്നത് നല്ലതാണ്’ .

shortlink

Related Articles

Post Your Comments

Related Articles


Back to top button