News

ബംഗളൂരുവിലേക്കുള്ള ദേശീയപാത 958 ൽ രാത്രിയാത്രയ്ക്ക് കോടതി നിരോധനം ഏർപ്പെടുത്തി

ബംഗളൂരു: ബംഗളൂരുവിനെയും കോയമ്പത്തൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബി.ആർ.ടി കടുവ സങ്കേതത്തിലൂടെയുള്ള രണ്ടു പാതകളിലും രാത്രിയാത്ര നിരോധിക്കും. വ്യാഴാഴ്ച മുതല്‍ ഉത്തരവ് നടപ്പാക്കാൻ ഈറോഡ് കലക്ടര്‍ക്കും സംസ്ഥാന വന്യജീവി വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Also Read : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ: തുറന്ന പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമില്ല

ബംഗളൂരു -കോയമ്പത്തൂർ ദേശീയപാതയുടെ ഭാഗമായ (എൻ.എച്ച്-958) തമിഴ്നാടിന്‍റെ സത്യമംഗലം കടുവ സങ്കേതത്തിലൂടെയുള്ള ബന്നാരി -ദിംബം വഴിയുള്ള പാതയിൽ വ്യാഴാഴ്ച മുതൽ രാത്രിയാത്ര നിരോധിക്കാൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടതോടെയാണ് കർണാടകയുടെ ഭാഗത്തേ റോഡും രാത്രിയിൽ അടച്ചിടുക. കോടതി ഉത്തരവ് അനുസരിച്ചാകും തുടർ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button