CricketLatest NewsNewsSports

IPL Auction 2022 – കളി നിര്‍ത്തി നിന്റെ അച്ഛനോടൊപ്പം ഓട്ടോറിക്ഷ ഓടിക്കാൻ പലരും പറഞ്ഞു: മുഹമ്മദ് സിറാജ്

മുംബൈ: 2019 ല്‍ ഐപിഎല്ലിലെ നിറം മങ്ങിയ പ്രകടനത്തിന് ശേഷം താന്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കിട്ട് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജ്. തന്നോട് കളി നിര്‍ത്തി പിതാവിനോടൊപ്പം ഓട്ടോറിക്ഷാ ഓടിക്കാന്‍ പോകൂ എന്ന് ചിലര്‍ പറഞ്ഞതായി സിറാജ് പറഞ്ഞു. 2019 ല്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി കളിച്ച സിറാജിന് ആ സീസണില്‍ ഏഴ് വിക്കറ്റാണ് ആകെ നേടാനായത്.

കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ രണ്ടോവറില്‍ തുടരെ സിക്‌സറുകള്‍ വഴങ്ങിയത് മൂലം ക്യാപ്റ്റന്‍ കോഹ്ലി പിന്നീട് സിറാജിന് പന്ത് നല്‍കിയില്ല. ‘ആ മത്സരത്തിന് ശേഷം ഞാന്‍ നേരിട്ടത് വലിയ അതിക്ഷേപങ്ങളാണ്. കളി നിര്‍ത്തി നിന്റെ അച്ഛനോടൊപ്പം ഓട്ടോറിക്ഷ ഓടിക്കൂ എന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ എന്റെ അധ്വാനങ്ങളെ ആരും കണ്ടില്ല. പക്ഷെ ഇന്ത്യന്‍ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടപ്പോള്‍ ധോണിയാണ് എനിക്ക് ധൈര്യം നല്‍കിയത്. ഇത് പോലുള്ള വിമര്‍ശനങ്ങളെ കേട്ടില്ലെന്ന് നടിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു’ സിറാജ് പറഞ്ഞു.

Read Also:- ദിവസം ആറ് ഗ്ലാസില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നവര്‍ ജീവിതത്തെ കൂടുതല്‍ പ്രതീക്ഷയോടെ കാണുന്നവർ!

ഐപിഎല്‍ 2020 സീസണില്‍ മികച്ച പ്രകടനം നടത്തി വന്‍തിരിച്ചുവരവ് നടത്തിയ സിറാജ് പിന്നീട് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ടു. പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത സിറാജ് ഇന്ത്യയുടെ പരമ്പര വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി. ആ പരമ്പരക്കിടെയാണ് സിറാജിന്റെ പിതാവ് മരണപ്പെടുന്നത്. തന്റെ ചിത്രം അച്ചടിച്ചു വരുന്ന പത്രങ്ങളില്‍ നിന്ന് പിതാവ് ചിത്രം വെട്ടിയെടുത്ത് സൂക്ഷിക്കാറുണ്ടായിരുന്നു എന്നും രാജ്യത്തിനായി താന്‍ കളിക്കുന്നത് അദ്ദേഹത്തിന് വലിയ അഭിമാനമായിരുന്നു എന്നും സിറാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button