Latest NewsNewsInternational

ഭാവിയിൽ വരുന്നത് കോവിഡിന്റെ ഏറ്റവും മാരകമായ വകഭേദം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി : ഒമിക്രോൺ വ്യാപനം കുറഞ്ഞ് ലോകം വീണ്ടും സാധാരണ നിലയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വീണ്ടും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്  ലോകാരോഗ്യ സംഘടന എപ്പിഡെമിയോളജിസ്റ്റും കോവിഡ് വിദഗ്ദ്ധയുമായ ഡോക്ടർ മരിയ വാൻ കെർകോവ്. കോവിഡിന്റെ ഇതുവരെയുള്ള മറ്റെല്ലാ വകഭേദത്തെക്കാളും മാരകമായേക്കാവുന്നതാണ് പുതിയ വകഭേദം എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

മഹാമാരി അവസാനിച്ചിട്ടില്ലെന്നും ഭാവിയിൽ ഉണ്ടാകാൻ പോകുന്ന വകഭേദങ്ങൾ ഒമിക്രോണിനെക്കാൾ അപകടകരമാകുമെന്നും മരിയ വാൻ കെർകോവ് പറഞ്ഞു. നിലവിലെ വകഭേദത്തെക്കാൾ തീവ്രത കൂടിയതും മനുഷ്യരിൽ പെട്ടെന്ന് പകരാവുന്നതുമായ വകഭേദങ്ങൾ മാത്രമേ ഇനി ഉണ്ടാകുകയുള്ളു എന്നും മരിയ വാൻ കെർകോവ് കൂട്ടിച്ചേർത്തു.

Read Also  :  രഞ്ജി ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു: ശ്രീശാന്ത് ടീമിൽ, സഞ്ജുവും ഉത്തപ്പയും പുറത്ത്

അടുത്തുണ്ടാകാൻ പോകുന്ന വകഭേദം പ്രതിരോധശേഷി കുറയ്ക്കാനും നിലവിലെ വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കാനും കഴിവുള്ളതാണ്. എന്നാൽ, കോവിഡ് വാക്സിനുകൾ എടുക്കാത്തവരിൽ രോഗം തീവ്രമാകാനും മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും മരിയ വാൻ കെർകോവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button