Latest NewsNewsIndia

മെയ്ക് ഇന്‍ ഇന്ത്യയെ പിന്തുണയ്ക്കാത്തവര്‍ക്ക് യാതൊരു നികുതി ഇളവും നല്‍കില്ല, പ്രധാനമന്ത്രിയുടെ നിലപാടില്‍ മാറ്റമില്ല

ടെസ്ലയ്ക്ക് ഇന്ത്യയുടെ മറുപടി

ടെക്‌സാസ് : പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണികളില്‍ ഇറക്കാന്‍ നികുതിയിളവ് തേടിയതിനെ ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. മെയ്ക് ഇന്‍ ഇന്ത്യയെ പിന്തുണയ്ക്കാത്തവര്‍ക്ക് യാതൊരു നികുതി ഇളവും നല്‍കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

ടെസ്ല ഇന്ത്യയില്‍ നിര്‍മാണ കമ്പനി ആരംഭിക്കുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമായിരുന്ന സംരംഭമാണ് ടെസ്ല ഇന്ത്യയില്‍ തുടങ്ങുന്നതിന് വിമുഖത പ്രകടിപ്പിച്ചത്.

ഇന്ത്യയുടെ വാണിജ്യ വ്യവസായ നയത്തില്‍ നികുതി ഇളവ് ഇന്ത്യയില്‍ നിര്‍മിക്കുന്ന വസ്തുക്കള്‍ക്ക് മാത്രമേ നല്‍കാനാകൂ എന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

‘ടെസ്ല കമ്പനിക്ക് അവരുടെ നിര്‍മാണ കേന്ദ്രം ഇന്ത്യയില്‍ തുടങ്ങാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ സബ്‌സിഡിയോ മറ്റ് നികുതിയിളവുകളോ നല്‍കാനാകില്ല. ചൈനയില്‍ നിര്‍മിച്ച് ഇന്ത്യന്‍ വിപണികളിലിറക്കി ലാഭം നേടാമെന്ന കമ്പനിയുടെ വ്യവസ്ഥയെ ഇന്ത്യ അനുകൂലിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതുസംബന്ധിച്ച് ചില നിലപാടുകള്‍ ഉണ്ട്’

‘ലോകത്തെ എല്ലാ വ്യവസായ ശാലകള്‍ക്കും ഇടം നല്‍കാന്‍ ഇന്ത്യ തയ്യാറാണ്. ഇന്ത്യയിലെ കാര്യക്ഷമതയുള്ള യുവതിയുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാനാണ് മെയ് ഇന്‍ ഇന്ത്യാ പദ്ധതി. ഇതിന് പിന്തുണ നല്‍കുന്നവര്‍ക്ക് എല്ലാ ഇളവുകളും നല്‍കുമെന്ന നയമാണ് ഇന്ത്യ ടെസ്ലയോടും ആവര്‍ത്തിച്ചിട്ടുള്ളത്. ഇന്ത്യ മുന്നോട്ട് വെച്ച സര്‍ക്കാര്‍ പദ്ധതികളി ലൊന്നിനോടും ടെസ്ല അനുഭാവം പ്രകടിപ്പിച്ചിട്ടില്ല’ വ്യവസായ മന്ത്രി കൃഷ്ണപാല്‍ ഗുജ്ജാര്‍ പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button